Hivision Channel

സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.നിയമസഭയില്‍ തന്റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നടത്തുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം സമ്പൂര്‍ണ ബജറ്റ് ആണിത്. ആരംഭത്തില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ എന്നുപറഞ്ഞു ധനമന്ത്രി. സംസ്ഥാനം പ്രതിസന്ധികളില്‍ നിന്നും കര കയറിയ വര്‍ഷമാണ് കടന്നു പോയതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേരളം വളര്‍ച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നുവെന്ന് ധനമന്ത്രി പറഞ്ഞു. അതിജീവനത്തിന്റെ വര്‍ഷമാണ് കടന്ന് പോയതെന്നും വ്യവസായ മേഖലകളിലടക്കം വളര്‍ച്ചയുണ്ടായെന്നും ധനമന്ത്രി.

വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായി ഇടനാഴി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.ഇതിനായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി. ഇടനാഴിക്ക് ഒപ്പം താമസ സൗകര്യങ്ങളും ഒരുക്കും. വിഴിഞ്ഞം-തേക്കട റിങ് റോഡ് കൊണ്ടുവരും.വിഴിഞ്ഞം തുറമുഖം വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്നെന്നും ധനമന്ത്രി പറഞ്ഞു.നാളികേര വികസന പദ്ധതിക്കായി 60.85 കോടി.മൃഗചികിത്സ സേവനങ്ങൾക്ക് 41 കോടി.ലൈഫ് മിഷൻ 1436.26 കോടി വകമാറ്റി. ലൈഫ് മിഷൻ വഴി 322922 വീടുകൾ പൂർത്തിയാക്കിയെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി, കോട്ടുകാല്‍ ആന പുനരധിവാസ കേന്ദ്രത്തിന് 1 കോടി, ത്രിശൂര്‍ സൂളോജിക്കല്‍ പാര്‍ക്കിനായി 6 കോടി, 16 വന്യജീവി സംരഷണത്തിന് 17 കോടിയും വകയിരുത്തി.നെൽകൃഷിക്ക് 91.05 കോടി.നാളീകേരത്തിന്റ താങ്ങു വില കൂട്ടി തേങ്ങ താങ്ങുവില 32 രൂപയിൽ നിന്ന് 34 ആക്കി.തേങ്ങ താങ്ങുവില 32 രൂപയിൽ നിന്ന് 34 ആക്കി സ്മാർട് കൃഷിഭവനുകൾക്ക് 10 കോടി കാർഷിക കര്‍മ്മ സേനകൾക്ക് 8.വിള ഇൻഷുറൻസിന് 30 കോടി തൃത്താലക്കും കുറ്റ്യാടിക്കും നീർത്തട വികസനത്തിന് 2 കോടി വീതം.കലാസാംസ്കാരിക വികസനത്തിന് ബജറ്റില്‍ 183.14 കോടി രൂപ വകമാറ്റി.എകെജി മ്യുസിയത്തിന് 6 കോടി. സംസ്ഥാന സ്പോർട്ട്സ് കൗൺസിലിന്  35 കോടി.വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ അനുവദിച്ചു.ഉച്ചഭക്ഷണം പദ്ധതികൾക്ക് 344.64 കോടി ബജറ്റില്‍ വകമാറ്റി. ട്രാൻസിലേഷൻ ഗവേഷണത്തിന് 10 കോടി രൂപയും സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി രൂപയും അനുവദിച്ചു.  ബ്രണ്ണൻ കോളേജിന്  10 കോടി.അസാപ്പിന് 35 കോടി.ലളിതകലാ അക്കാദമി ഫെലോഷിപ്പ് കൂട്ടും.

.

.

..

Leave a Comment

Your email address will not be published. Required fields are marked *