Hivision Channel

സംസ്ഥാനത്ത് ഇന്ധന വില കൂടും

സംസ്ഥാനത്ത് പെട്രോളിന് വില കൂടും. പെട്രോള്‍, ഡിസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്.ഇതിന് പുറമെ സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസും ഏര്‍പ്പെടുത്തി. ഇതോടെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് 20 മുതല്‍ 40 രൂപ വരെ ഉയരും. പെട്രോളിനും ഡീസലിനും സെസ് 2 രൂപ വീതം വര്‍ധിപ്പിച്ചുവെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ സഭയില്‍ പറഞ്ഞു.500 രൂപ മുതല്‍ 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതല്‍ മുകളിലോട്ട് വിലവരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലുമാണ് സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *