Hivision Channel

കെ.എസ്.എസ്.പി.എ പേരാവൂര്‍ സബ്ട്രഷറിക്ക് മുന്നില്‍ നടത്തുന്ന പഞ്ചദിന സത്യാഗ്രഹം മൂന്നാം ദിവസത്തില്‍

പേരാവൂര്‍: കെ എസ് എസ് പി എയുടെ പഞ്ചദിന സമരത്തിന്റെ ഭാഗമായി പേരാവൂര്‍ സബ്ട്രഷറിക്ക് മുന്നിലുള്ള മൂന്നാം ദിവസത്തെ ധര്‍ണ സമരം സംസ്ഥാന കൗണ്‍സില്‍ അംഗം കെ മോഹനന്‍ ഉത്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എം.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം ടിജെ ഓമന അധ്യക്ഷത വഹിച്ചു. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം നൂറുദീന്‍ മുള്ളേരിക്കല്‍, നിയോജകമണ്ഡലം ഭാരവാഹികളായ ടി.വി രാജാഗോപാലന്‍, ടി.വി ജോണി, പി.എന്‍ മോഹനന്‍, എന്‍.ജെ ജോസഫ്, എം.പി രാമചന്ദ്രന്‍, ഇ.ജെ എല്‍സമ്മ,കെ.എ അലക്‌സാണ്ടര്‍, ജോസഫ് തോമസ്, കെ.ജെ ജോസഫ്, കെ.കെ ഗോപിനാഥന്‍, വി.വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *