Hivision Channel

ഓടുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട അസം സ്വദേശി മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട അസം സ്വദേശി മരിച്ചു. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അസം സ്വദേശിയായ മുഫാദൂര്‍ ഇസ്ലാം ആണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു കഴിഞ്ഞു.

പ്രതിയെ ഇന്നലെ വൈകിട്ട് തന്നെ ട്രെയിന്‍ യാത്രക്കാര്‍ ആര്‍പിഎഫിനെ ഏല്‍പ്പിച്ചിരുന്നു. പക്ഷേ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളും അസം സ്വദേശിയാണ്.മുഫാദൂര്‍ ഇസ്ലാം ഇപ്പോള്‍ കോഴിക്കോട് ആര്‍പിഎഫ് ഓഫീസിലാണുള്ളത്. ഇയാളെ ചോദ്യം ചെയ്യുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *