
പേരാവൂര്‍: കാഞ്ഞിരപുഴയില്‍ പുഴപുറമ്പോക്ക് അനധികൃതമായി മണ്ണിട്ട് നികത്തുന്നതിനെതിരെ നടപടിയുമായി പേരാവൂര്‍ പഞ്ചായത്ത് അധികൃതര്‍. പുഴപുറമ്പോക്ക് കയ്യേറ്റതിനെതിരെ പഞ്ചായത്ത് സെക്രട്ടറി പേരാവൂര്‍ പോലീസില്‍ പരാതി നല്‍കി. പുഴപുറമ്പോക്ക് മണ്ണിട്ട് നികത്തിയ കാഞ്ഞിരപുഴയിലെ കുഞ്ഞൂഞ്ഞ് എന്നയാള്‍ക്കും അനധികൃതമായി മണ്ണ് ഖനനം ചെയ്ത വിളമന സ്വദേശിനി റെജീനയ്ക്കും പ്രവര്‍ത്തി നിര്‍ത്തി വയ്ക്കുന്നതിനും 7 ദിവസത്തിനകം നിക്ഷേപിച്ച മണ്ണ് സ്ഥലത്തുനിന്ന് നീക്കം ചെയ്യാനും പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്‍കി.