
കേളകം: മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കേളകം കൃഷി ഭവന് സമീപത്തെ രുജീഷ് വെമ്പിരഞ്ഞന്റെ വീടിന് അകത്ത് നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്.കൊട്ടിയൂര്‍ വെസ്റ്റഡ് ഫോറസ്റ്റ് സെക്ഷന്‍ ബീറ്റ് ഓഫീസര്‍ കെ ഷൈജു, വാച്ചര്‍മാരായ തോമസ്, ബിനോയി, കുഞ്ഞുമോന്‍ കണിയാംഞ്ഞാലില്‍, ബോബി എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്.പാമ്പിനെ വനത്തില്‍ തുറന്നു വിട്ടു.