Hivision Channel

തുര്‍ക്കിയിലെ ദുരന്തം സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തുര്‍ക്കിയിലെ ദുരന്തം സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഗാധമായ ദുഃഖം ഉണ്ടാക്കുന്നു.എല്ലാവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തണം. തുര്‍ക്കിയിലും സിറിയയിലും സഹായമെത്തിക്കാന്‍ രാജ്യം തയ്യാറെടുത്തുകഴിഞ്ഞു. സംസ്ഥാനവും സഹായം നല്‍കും. മരിച്ചവര്‍ക്ക് കേരള നിയമസഭയുടെ ആദരാഞ്ജലി അര്‍പ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഭൂകമ്പം തകര്‍ത്തെറിഞ്ഞ തുര്‍ക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുകയാണ്. ഇരുരാജ്യങ്ങളിലുമായി 7,800 പേര്‍ കൊല്ലപ്പെട്ടെന്ന് ഏറ്റവും പുതിയ കണക്ക്.തുര്‍ക്കിയില്‍ മാത്രം ഇതുവരെ നഷ്ടമായത് 5,900 ജീവനുകള്‍. അടിയന്തരസഹായവുമായി ലോകരാജ്യങ്ങള്‍ തുര്‍ക്കിയിലും സിറിയയിലുമെത്തി.

വടക്കന്‍ സിറിയയില്‍ മരണസംഖ്യ 1,900 കടന്നു തുര്‍ക്കിയില്‍ പരുക്കേറ്റവരുടെ എണ്ണം 32,000 പിന്നിട്ടു. മരണ സംഖ്യ ഇനിയും കൂടുമെന്ന് തുര്‍ക്കിയുടെ ആരോഗ്യ മന്ത്രി അറിയിച്ചു. നിലം പൊത്തിയത് പതിനോരായിരത്തിലേറെ കെട്ടിടങ്ങള്‍. ഇരുരാജ്യങ്ങളിലൂമായി ലക്ഷക്കണക്കിന് പേരെ ഭൂകമ്പം ബാധിച്ചു. ഇരുപത്തി അയ്യായിരത്തിലേറേപ്പേര്‍ രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയിലെത്തി. കൊടും തണുപ്പും തകര്‍ന്ന റോഡുകളും രക്ഷാദൗത്യത്തെ കൂടുതല്‍ ദുഷ്‌കരമാക്കി. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും ചികിത്സക്കുമായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തുര്‍ക്കിയിലും സിറിയയിലുമെത്തി.

മരുന്നുകള്‍, രക്ഷാപ്രവര്‍ത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികള്‍ എന്നിവയുമായാണു ഇന്ത്യന്‍ കരസേന, ദേശീയ ദുരന്തനിവാരണസേന സംഘങ്ങള്‍ എത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ 101 അംഗ ദുരന്തനിവാരണസേനയെയാണ് ഇന്ത്യ തുര്‍ക്കിയിലേക്കയച്ചത്. ഡോക്ടര്‍മാരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിനൊപ്പുമുണ്ട്. ഇതിനു പിന്നാലെ 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുര്‍ക്കിയിലെത്തി.ദുരന്തമേഖലയില്‍ താല്‍ക്കാലിക ആശുപത്രിയും കരസേന സ്ഥാപിക്കും. വെന്റിലേറ്ററുകള്‍, എക്സ്റേ യന്ത്രങ്ങള്‍, ഓക്സിജന്‍ പ്ലാന്റ് എന്നിവയടക്കം സജ്ജമാക്കും.

Leave a Comment

Your email address will not be published. Required fields are marked *