ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി.വിനു, എസ്.വിഷ്ണു, പൂജ മേനോന്‍ എന്നിവരെ നിയമിച്ചു.
ഖരമാലിന്യ സംസ്‌കരണത്തിനായി തങ്ങളുടെ ജില്ലകളിലെ സൗകര്യങ്ങള്‍, അവയുടെ പ്രവര്‍ത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ചട്ടം നടപ്പാക്കി കളക്ടര്‍മാര്‍ നല്‍കുന്ന തല്‍സ്ഥിതി റിപ്പോര്‍ട്ട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി വഴി ഹൈക്കോടതി പരിശോധിക്കും.
പെരിയാറില്‍ നിന്ന് വെള്ളമെടുക്കുന്ന സ്ഥലങ്ങളിലെ ജലസാംപിള്‍ എടുത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡും, കളക്ടറും പരിശോധിക്കണംമെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഏപ്രില്‍ മൂന്നിന് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.