
ജില്ലാ ജഡ്ജി റാങ്കിലുളള ഏഴുപേരെ ഹൈക്കോടതി ജഡ്ജിമാരാക്കുന്നതിന് ശുപാര്‍ശ ചെയ്യാന്‍ കൊളീജിയം തീരുമാനിച്ചു. ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ കൃഷ്ണകുമാര്‍, വിജിലന്‍സ് റജിസ്ട്രാര്‍ ജയകുമാര്‍, ഹൈക്കോടതിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വിന്‍സെന്റ, കൊല്ലം ജില്ലാ ജഡ്ജി എം.ബി സ്‌നേഹലത, തലശ്ശേരി ജില്ലാ ജഡ്ജി എസ്.ഗിരീഷ്, കാസര്‍ഗോഡ് ജില്ലാ ജഡ്ജി കൃഷ്ണകുമാര്‍, അഡിഷണല്‍ ജില്ലാ ജഡ്ജി പ്രദീപ് കുമാര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുളളത്. മൂന്ന് അഭിഭാഷകരുടെ പേരുകളും കൊളീജിയത്തിന്റെ പരിഗണനയിലുണ്ട്.