
ഇരിട്ടി: റംസാന്‍ മാസ വ്രതാരംഭത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ചെടിക്കുളം യൂണിറ്റ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ചെടിക്കുളം മഹല്ല് ഖത്തീബ് ശാമില്‍ ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. സംഘടനാ ഭാരവാഹികളായ കാദര്‍ ഹാജി, എന്‍ കാദര്‍കുട്ടി, മൂസ സഅദി, സാജര്‍ സഖാഫി, യഹൂബ് കാപ്പാടന്‍, പി.യഹ്യ, പി. ശിഹാബ്, പി.റഷീദ് എന്നിവര്‍ സംസാരിച്ചു.110 വീടുകളിലാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്.