Hivision Channel

ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ജൂലൈയില്‍; സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം 2023 ജൂലൈയിലുണ്ടാകുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് .പൂര്‍ണമായും സജീകരണങ്ങള്‍ പൂര്‍ത്തിയായി. എന്‍വിഎസ് വണ്‍ രാജ്യത്തിന് ഏറെ പ്രയോജനകരമാണ്. പ്രാദേശിക നാവിഗേഷന്‍ സംവിധാനങ്ങള്‍ രാജ്യങ്ങള്‍ക്ക് അഭികാമ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

എന്‍വിഎസ് എന്നത് ഇന്ത്യയുടെ ജിപിഎസ് ആണ്. ജിപിഎസിനെക്കാള്‍ കൃത്യമാണ് നാവിക്. എല്‍ വണ്‍ ബാന്‍ഡ് ജിപിഎസ് ഉപയോഗിയ്ക്കുന്ന ബാന്‍ഡ്. നാവിഗേഷനായി നാല് ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിയ്‌ക്കേണ്ടതുണ്ടെന്നും എസ് സോമനാഥ് പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *