ഇരിട്ടി:വെളിമാനം സെന്റ് സെബാസ്റ്റിന്‍ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെവി മനോജ്കുമാര്‍ സ്വമേധയാ ആണ് കേസെടുത്തത്. സംഭവം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആറളം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നിവരോട് ആവശ്യപ്പെട്ടു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സെപ്റ്റംബര്‍ 30 ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ഇരിട്ടി റസ്റ്റ് ഹൗസില്‍ ജില്ലാ പോലീസ് ഉപമേധാവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍, ആറളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങിയവരുടെ യോഗം കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ അധ്യക്ഷതയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.