പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹെബ്. പൊലീസ് സ്റ്റേഷനുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ വിവരാവകാശനിയമ പ്രകാരം നല്‍കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇതിനാല്‍ പൊലീസ് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്കി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി കത്തയച്ചു.
പീച്ചി പൊലീസ് സ്റ്റേഷനിലെ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ നല്‍കേണ്ടി വന്ന സാഹചര്യത്തിന് പിന്നാലെയാണ് ഡിജിപി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മിഷന് ആവശ്യപ്പെട്ടിരുന്നു. ഇത്തരം ദൃശ്യങ്ങള്‍ പൊലീസിനെതിരെ തെളിവായി മാറുമെന്നും ഡിജിപിയുടെ മുന്നറിയിപ്പില്‍ പറയുന്നു.