ഇരിട്ടി:പുന്നാട് ശ്രീ കുഴമ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ സംക്രമദിനത്തില്‍ നടത്തിവരാറുള്ള അന്നദാനത്തിന് ഭക്തരില്‍ നിന്ന് കിട്ടിയ തുകയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.ഇരിട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ ശ്രീലതക്ക് ട്രസ്റ്റിബോര്‍ഡ് ചെയര്മാന് കെ പി രാമകൃഷ്ണന് തുക കൈമാറി.ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ഷൈജു,സുരേഷ്,ശ്രീജ,ട്രെസ്റ്റി മെമ്പര്‍ ജയചന്ദ്രന്,സുനില്‍കുമാര്‍,സതീശന്,എന്‍ രാജന്,ജിനീഷ്,ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.