അന്തരിച്ച ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം 12 മണിവരെ കളമശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. . വൈകീട്ട് നാലുമണിക്ക് ആലുവ കരിമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
അര്‍ബുദം ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്ന കവിയൂര്‍ പൊന്നമ്മ ഇന്നലെ വൈകിട്ടാണ് മരിച്ചത്. കഴിഞ്ഞ മേയ് മാസത്തില്‍ ആണ് പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ സ്റ്റേജ് 4 കാന്‍സര്‍ ആണ് കണ്ടെത്തിയത്. സെപ്തംബര്‍ 3 ന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.