ഇരിട്ടി:ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ ഡ്രൈവിങ്ങ് പരിശീലനം ലഭിച്ച ആറളം ഫാമിലെ തൊഴില്‍ രഹിതരായ ആദിവാസി യുവാക്കള്‍ക്ക് പിഎംഇജിപി പദ്ധതി പ്രകാരുള്ള ഓട്ടോറിക്ഷയുടെ ആദ്യ ഘട്ട വിതരണോദ്ഘാടനം കീഴ്പ്പള്ളിയില്‍ നടന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധന് കേരള ഗ്രാമീണ്‍ ബാങ്ക് കീഴ്പ്പള്ളി ബ്രാഞ്ച് മാനേജര്‍ ശ്രീജേഷ് കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒട്ടോറിക്ഷയുടെ താക്കോല്‍കൈമാറി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.