ഇരിട്ടി:പായം കല്ലുമുട്ടി ഷോപ്പിംഗ് കോംപ്ലക്സ് കം മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ ഇന്റീരിയര്‍ ടെന്‍ഡര്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് വേണ്ടി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, പ്രൈവറ്റ് സെക്രട്ടറി അഡ്വ. മനു സി പുളിക്കനുമായും, തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ വെച്ച് കെഎസ്എഫ്ഡിസി ചെയര്മാന് ഷാജി എന്‍ കരുണ്‍,പ്രശാന്ത് എന്നിവരുമായി ചര്‍ച്ച നടത്തി.പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം വിനോദ്കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ അനില്‍ എം കൃഷ്ണന്, ഷൈജന്‍ ജേക്കബ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.