പേരാവൂര്‍:ബാംഗ്ലൂര്‍ ബനാര്‍ഗട്ടയിലുണ്ടായ ബൈക്കപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. പെരുന്തോടിയിലെ കെ.എസ്.മുഹമ്മദ് സഹദ് (20) ആണ് മരിച്ചത്.കൂടെ യാത്ര ചെയ്ത തോലമ്പ്ര തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ റിഷ്ണു ശശീന്ദ്രനെ (23) ഗുരുതര പരിക്കുകളോടെ ബെനാര്‍ഗട്ട ഫോര്‍ട്ടീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം. പെരുന്തോടി അത്തൂരിലെ കല്ലംപറമ്പില്‍ ഷംസുദ്ധീന്റെയും ഹസീനയുടെയും മകനാണ് സഹദ്. തൃക്കടാരിപ്പൊയില്‍ നാരായണീയത്തില്‍ പരേതനായ ശശീന്ദ്രന്റെയും ഷാജിയുടെയും മകനാണ് പരിക്കേറ്റ റിഷ്ണു.