ഇരിട്ടി:എടക്കാനം ചേളത്തൂര്‍ റബ്ബര്‍ ഉല്‍പ്പാദക സംഘത്തിന്റെ നേതൃത്വത്തില്‍ റബ്ബര്‍ കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ് നടത്തി.എടക്കാനം ദേശീയ വായനശാല ഹാളില്‍ വെച്ചു നടന്ന ക്ലാസ് ആര്‍പിഎസ് പ്രസിഡന്റ് വി.പ്രശാന്ത് കുമാറിന്റെ അധ്യക്ഷതയില്‍ റബ്ബര്‍ ബോര്‍ഡ് പ്രൊഡക്ഷന്‍ കമ്മീഷണര്‍ കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു.ശാസ്ത്രീയമായ വളപ്രയോഗം,ഇടവേള കൂടിയ ടാപ്പിംഗ് എന്ന വിഷയത്തെ കുറിച്ച് റബ്ബര്‍ ബോര്‍ഡ് എഡിഒ ദയാബായി,മാധവന്‍ എന്നിവര്‍ ക്ലാസെടുത്തു. കെ. രാധാകൃഷണന്‍ സ്വാഗതം പറഞ്ഞു.