Hivision Channel

വീട് നിര്‍മ്മാണത്തില്‍ വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍

വീട് നിര്‍മ്മാണത്തില്‍ വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ പ്രകാരം വിജ്ഞാപനം ചെയ്യാത്ത ഭൂമിയിലെ വീട് നിര്‍മ്മാണത്തിന് തരംമാറ്റ അനുമതി വേണ്ട. അപേക്ഷകരോട് തരംമാറ്റ അനുമതി ആവശ്യപ്പെടാന്‍ പാടില്ലെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.

പരാമാവധി 4. 046 വിസ്തൃതിയുള്ള ഭൂമിയില്‍ 120 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിക്കാനാണ് ഈ ഇളവുകള്‍ ബാധകമാകുക. തദ്ദേശസ്വയംഭരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ട അപേക്ഷകള്‍ ഈ മാസം 28ന് മുന്‍പ് തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തീര്‍പ്പാക്കിയ വിവരങ്ങള്‍ കൃത്യമായി അപേക്ഷകനെ അറിയിക്കണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ ഉള്‍പ്പെടെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അപേക്ഷകള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *