
ഇരിട്ടി:പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ചാവശ്ശേരി വില്ലേജിനെ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി ഉയര്‍ത്തുന്നതിനായി 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തെ റവന്യൂ ഓഫിസുകളെ സ്മാര്‍ട്ട് ഓഫീസുകളായി ഉയര്‍ത്താനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.