Hivision Channel

മണ്ണാർക്കാട് ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി; പരാതി നൽകാനൊരുങ്ങി കുടുംബം

പാരസെറ്റമോളില്‍ കമ്പി കഷ്ണം എന്ന് പരാതി. മണ്ണാര്‍ക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്നു നല്‍കിയ പാരസെറ്റമോള്‍ ഗുളികയിലാണ് കമ്പിക്കഷണം എന്ന് പരാതി. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനുവേണ്ടിയാണ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പോയത്.

പനിക്കുള്ള ഗുളിക പൊട്ടിച്ചു കഴിക്കാനായിരുന്നു നിര്‍ദ്ദേശം. വീട്ടില്‍ വന്ന് പൊട്ടിച്ചപ്പോഴാണ് പാരസെറ്റമോള്‍ കമ്പിക്കഷണം കണ്ടതെന്ന് ആസിഫ് പറഞ്ഞു. പരാതി നല്‍കുമെന്ന് കുടുംബം. മരുന്ന് നല്‍കാനായി പാരസെറ്റമോള്‍ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്. സംഭവത്തില്‍ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

മണ്ണാര്‍ക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. സംഭവത്തില്‍ നഗരസഭയും പരാതി നല്‍കും. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *