
പേരാവൂര്‍: തെരു പോതിപാറ കൊല്ലം തോടിന് സമീപം കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് കാട്ടുപന്നിയെ കണ്ടെത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാട്ടുപന്നിയുടെ ജഡം മറവ് ചെയ്തു. കഴിഞ്ഞദിവസം ഇരുപ്പറക്കുന്നിന് സമീപത്തും കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.














