Hivision Channel

പുസ്തക പൂക്കളമൊരുക്കി പടിയൂര്‍ പൊതുജന വായനശാല ഗ്രന്ഥാലയം

ഇരിട്ടി: ഓണപ്പൂവും കാക്കപ്പൂവും ജമന്തിയും മല്ലികയും കളം നിറയുന്ന പൂക്കളത്തില്‍ ഇന്ത്യന്‍ ഭരണഘടനയും, കെ ആര്‍ മീരയുടെ ആരാച്ചാരും വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളും, ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും, മനീഷ് മുഴക്കുന്നിന്റെ കീളുവാരങ്ങളും.
ഓണാഘോഷത്തിന്റെ ഭാഗമായി പടിയൂര്‍ പൊതുജനവായനശാല ഗ്രന്ഥാലയമൊരുക്കിയ പുസ്തക പൂക്കളം ഓണക്കാലത്തെ നവ്യാനുഭവമായി. ഒരുമിച്ചോണസദ്യയുണ്ടും കലാപരിപാടികളുമായി ഒരു പകല്‍ നീണ്ട ഓണാഘോഷം ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി രഞ്ജിത് കമല്‍ ഉദ്ഘാടനം ചെയ്തു.
പി രാജന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തംഗം കെ രാജീവ്, നേതൃസമിതി കണ്‍വീനര്‍ എ ബൈജു,വായനശാല സെക്രട്ടറി കെ പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *