Hivision Channel

വി സി നിയമനത്തില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണം; നിര്‍ണായക നീക്കവുമായി ഗവര്‍ണര്‍ സുപ്രീം കോടതിയില്‍

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നീക്കവുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സുപ്രീം കോടതിയില്‍. വൈസ് ചാന്‍സലര്‍ നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ നീക്കണമെന്നാണ് ആവശ്യം.ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയില്‍ ഡഏഇ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.സര്‍ക്കാരിനെ പാടെ ഒഴിവാക്കാനുള്ള ഗവര്‍ണറുടെ നടപടി ഖേദകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പ്രതികരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *