Hivision Channel

മുന്‍ മന്ത്രിയും യുഡിഎഫ് കണ്‍വീനറുമായിരുന്ന പി.പി. തങ്കച്ചന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഫ് മുന്‍ കണ്‍വീനറുമായിരുന്ന പി പി തങ്കച്ചന്‍ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യ സഹജജമായ അസുഖങ്ങളെത്തുടര്‍ന്ന് ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു അന്ത്യം. കെപിസിസി മുന്‍ പ്രസിഡന്റ്, മുന്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991 മുതല്‍ 95 വരെ സ്പീക്കറായിരുന്നു. 95ല്‍ ആന്റണി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായി പ്രവര്‍ത്തിച്ചു. 1982 മുതല്‍ 1996 വരെ പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്നു. കെ കരുണാകരന്റെ അടുത്ത അനുയായി ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *