
ചെട്ടിയാംപറമ്പ്: ഗവ. യു.പി സ്‌കൂളില്‍ ലഹരി ഉപയോഗത്തിനെതിരായ ബോധവത്ക്കരണത്തിനായി സ്‌കൂള്‍ ജനജാഗ്രത സമിതി രൂപീകരിച്ചു. വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വിനോദ് ടി.ബി അധ്യക്ഷത വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡണ്ട് ഷീന ബോബി, വാര്‍ഡ് മെമ്പര്‍ ബിജു പൊരുമത്തറ, ബീന ഉണ്ണി, തമ്പി തോമസ്, ഷാജി മാത്യു, സുരേഷ് കുമാര്‍, എ. ടി. അന്നമ്മ, വിനു, രതീഷ് പി.എന്‍, എക്‌സൈസ് സീനിയര്‍ ഓഫീസര്‍ മജീദ് കെ.എ, പി ടി എ, പി.കെ കുമാരി ടീച്ചര്‍, വിജയശ്രീ പി.വി, മദര്‍ പി ടി എ അംഗങ്ങള്‍, ക്ലബ് പ്രതിനിധികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.














