
കേളകം: സര്‍വ്വവിജ്ഞാനകോശത്തിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മെഗാ ക്വിസ് മത്സരത്തിന്റെ ഇരിട്ടി ഉപജില്ലാതല മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. ഒന്നാം സ്ഥാനം കെവിന്‍ ജിമ്മിയും രണ്ടാം സ്ഥാനം അഭിനവ് ഇ.ജെയും സ്വന്തമാക്കി ജില്ലാതല മത്സരത്തിന് അര്‍ഹരായി.














