Hivision Channel

സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ്

കോളയാട്: നവംബര്‍ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ കണ്ണംമ്പളളി വെസ്റ്റ് യൂണിറ്റിന്റെയും നൂര്‍ മലബാര്‍ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് കണ്ണംമ്പളളി ഇ. എം.എസ് സ്മാരക വായനശാലയില്‍ നടന്നു. കോളയാട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി ജയരാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കണ്ണമ്പള്ളി വെസ്റ്റ് യൂണിറ്റ് സെക്രട്ടറി സനോജ് എം.പി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പി സുരേഷ്, സി.പി.ഐ.എം കണ്ണമ്പള്ളി ബ്രാഞ്ച് സെക്രട്ടറി സി.എം സനൂപ്, നിതിന്‍, ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *