Hivision Channel

വിലകയറ്റത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി സമരം

കോളയാട്: പൊളളുന്ന വിലകയറ്റം ദുസ്സഹമായ ജനജീവിതം ദുരന്തമായി പിണറായി ഭരണം എന്ന മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യൂത്ത് കോണ്‍ഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളയാട് ടൗണില്‍ വിലകയറ്റത്തിനെതിരെ പ്രതിഷേധാഗ്നി അടുപ്പ് കൂട്ടി സമരം നടത്തി. മണ്ഡലം പ്രസിഡണ്ട് സുനീഷ് എ.പിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. എം.ജെ.പാപ്പച്ചന്‍ മാസ്റ്റര്‍, അഖില്‍ ജോര്‍ജ്ജ്, ശദീദ്, അലന്‍ ക്രിസ്റ്റി, മിശാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *