
അത്തൂര്‍: കോളയാട് ഗ്രാമപഞ്ചായത്തിന്റെയും പെരുവ പി.എച്ച്.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ അത്തൂര്‍ സാംസ്‌കാരിക നിലയത്തില്‍ വെച്ച് ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പെരുവ പി.എച്ച്.സി നേഴ്‌സ് നസീമ ക്ലാസ് എടുത്തു. വാര്‍ഡ് മെമ്പര്‍ സിനിജ സജീവന്‍, ആശ വര്‍ക്കര്‍ ഷംന, ആല്‍ബി ഷാജി, രേഷ്മ എന്നിവര്‍ സംസാരിച്ചു.