Hivision Channel

കണ്ണൂര്‍ സര്‍വ്വകലാശാല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എടത്തൊട്ടി ഡിപോള്‍ കോളേജ് ചാമ്പ്യന്മാരായി

കണ്ണൂര്‍: സര്‍വ്വകലാശാല വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എടത്തൊട്ടി ഡിപോള്‍ കോളേജ് ചാമ്പ്യന്മാരായി. ചമ്പാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 3, 4 തീയതികളില്‍ കണ്ണൂര്‍ കാസര്‍ഗോഡ്,വയനാട് ജില്ലകളില്‍ നിന്നായി 12 ടീമുകളാണ് പങ്കെടുത്തത്. രണ്ടാം സ്ഥാനം പയ്യന്നൂര്‍ കോളേജും, മൂന്നാം സ്ഥാനം പിആര്‍എന്‍എസ് കോളേജുീ കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ വിജയിക്കുള്ള ട്രോഫി, കണ്ണൂര്‍ സര്‍വ്വകലശാല കായിക വകുപ്പ് മേധാവി ഡോ.. ജോ ജോസഫും ഡി പോള്‍ കോളേജ് മാനേജര്‍ ഫാ. ജോര്‍ജ് പൊട്ടയിലും ചേര്‍ന്ന് സമ്മാനിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ പീറ്റര്‍ ഊരോത്ത്, കോളേജ് കായിക വകുപ്പ് മേധാവി പ്രൊഫസര്‍. മുരളീധരന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *