
തൊണ്ടിയില്‍: കണ്ണൂര്‍ ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായുള്ള ആര്‍ച്ചറി മത്സരം തൊണ്ടിയില്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.കെ സുരേഷ് ബാബു, വി. ഗീത, ലിസി ജോസഫ്, കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി ബാബു, രാജു ജോസഫ്, ആര്‍ച്ചറി അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി രാജഗോപാല്‍, പ്രദീപന്‍ പുത്തലത്ത്, ജില്ലാ പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് എസ്.സി സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നായി 21 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായി നാസിക്കില്‍ നടന്ന മാസ്റ്റേഴ്‌സ് നാഷണല്‍ അത്ലറ്റിക് മീറ്റില്‍ മികച്ച നേട്ടം കൈവരിച്ച തൊണ്ടിയില്‍ സ്വദേശി രഞ്ജിത്ത് മാക്കുറ്റിയെ ചടങ്ങില്‍ ആദരിച്ചു.