Hivision Channel

Local News

പേരാവൂരില്‍ ഐസ് പോപ്പിന്റെ ഔട്ട്‌ലറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

പേരാവൂര്‍ കൊട്ടിയൂര്‍ റോഡില്‍ പെട്രോള്‍പമ്പിന് സമീപം ഐസ് പോപ്പിന്റെ ഔട്ട്‌ലറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ചെവിടിക്കുന്ന് ജുമാ മസ്ജിദ് ഖത്തീബ് അസീസ് ഫൈസി,അരിപ്പയില്‍ മുഹമ്മദ് ഹാജി,യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് പ്രസിഡന്റ് കെ എം ബഷീര്‍,പി പി ഷമാസ്,അബ്ദുള്‍ സലാം പാണമ്പ്രോന്‍ എന്നിവര്‍ സംബന്ധിച്ചു

പെരുമ്പാമ്പിനെ പിടികൂടി

കൊട്ടിയൂര്‍:പെരുമ്പാമ്പിനെ പിടികൂടി.കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ നമ്പുടാകം ജോഷിയുടെ വീടിന് സമീപത്ത് നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.കൊട്ടിയൂര്‍ വെസ്റ്റഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.ജെ റോബര്‍ട്ട്,വാച്ചര്‍മാരായ ബിനോയി,തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്.പിടികൂടിയ പാമ്പിനെ വനത്തില്‍ തുറന്ന് വിട്ടു.

ഗായിക വാണി ജയറാമിന്റെ മരണ കാരണം തലയിലേറ്റ മുറിവെന്ന് പൊലീസ്

ഗായിക വാണി ജയറാമിന്റെ മരണ കാരണം തലയിലേറ്റ മുറിവെന്ന് പൊലീസ്. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ വീണ് മേശയില്‍ തലയിടിക്കുകയായിരുന്നു. മറ്റ് സംശയങ്ങള്‍ ഒന്നും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. മുറിയില്‍ തറയില്‍ കിടക്കുന്ന തരത്തിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വീട്ടുജോലിക്കാരിയായ യുവതി രാവിലെ ജോലിക്കുവന്നപ്പോള്‍ ബെല്ലടിച്ചിട്ടും ഫോണ്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാതായതിനെ തുടര്‍ന്ന് അയല്‍വാസികളെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു.

അതേസമയം അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗര്‍ വൈദ്യുതി ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം.ഇന്നലെ രാവിലെ പത്തരയോടെയാണ് വാണി ജയറാമിനെ ചെന്നൈ നുങ്കംപാക്കം ഹാഡോസ് റോഡിലുള്ള ഫ്‌ലാറ്റില്‍ തലയ്ക്ക് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.

പേരാവൂര്‍ വ്യാപാരോത്സവം;സമ്മാന കൂപ്പണ്‍ പ്രതിവാര നറുക്കെടുപ്പ് നടന്നു

പേരാവൂര്‍:യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പേരാവൂര്‍ വ്യാപാരോത്സവം സമ്മാന കൂപ്പണ്‍ പ്രതിവാര നറുക്കെടുപ്പ് പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം എം ഷൈലജ നിര്‍വഹിച്ചു.ഷിനോജ് നരിതൂക്കില്‍,കെ എം ബഷീര്‍,ബേബി പാര്‍ക്കല്‍,വി കെ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.നറുക്കെടുപ്പില്‍ 93689 എന്ന നമ്പറില്‍ ബേബി പാറക്കലിന് സ്വര്‍ണ്ണ നാണയം സമ്മാനമായി ലഭിച്ചു.

പേരാവൂര്‍ ഫെസ്റ്റിന്റെ ഭാഗമായി മെഹന്തിഫെസ്റ്റ് നടന്നു

പേരാവൂര്‍:ദിശ ആര്‍ട്സ് ആന്റ് ഐഡിയാസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പേരാവൂര്‍ ഫെസ്റ്റിന്റെ ഭാഗമായി മെഹന്തിഫെസ്റ്റ് നടന്നു.ബ്രൈഡല്‍ വിഭാഗത്തിലാണ് മത്സരം നടന്നത്.കെ എ രജീഷ്,അമീര്‍ ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി

ചാവശ്ശേരി ആദിവാസി സെറ്റില്‍മെന്റ് ടൗണ്‍ഷിപ്പ് കോളനിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന വ്യക്തിത്വ വികസന – പഠന സഹവാസ ക്യാമ്പ്

ഇരിട്ടി:ചാവശ്ശേരി ആദിവാസി സെറ്റില്‍മെന്റ് ടൗണ്‍ഷിപ്പ് കോളനിയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന വ്യക്തിത്വ വികസന – പഠന സഹവാസ ക്യാമ്പ് നടത്തി.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എന്‍ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എ രതീശന്‍,
എം വി ശശിധരന്‍, ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീലത, കൗണ്‍സിലര്‍ സോയ, അനിത, പ്രജിത്ത്, വിനോദ്, അനീഷ്, രവീന്ദ്രന്‍ , കരുണാകരന്‍ , രഞ്ചിത്ത്, രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

കെഎസ്എസ്പിഎ പേരാവൂര്‍ ട്രഷറിക്ക് മുന്നില്‍ നടത്തുന്ന പഞ്ചദിന സത്യാഗ്രഹം നാലാം ദിവസത്തിലേക്ക്

പേരാവൂര്‍:കെഎസ്എസ്പിഎ പേരാവൂര്‍ ട്രഷറിക്ക് മുന്നില്‍ നടത്തുന്ന പഞ്ചദിന സത്യാഗ്രഹത്തിന്റെ ഭാഗമായി നാലാം ദിവസത്തെ ധര്‍ണാസമരം പേരാവൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടി വി രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂര്‍ മണ്ഡലം പ്രസിഡന്റ് തോമസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം ജി ജോസഫ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ മോഹനന്‍,ടി ജി ഓമന, ടി വി ജോണി, പി എന്‍ മോഹനന്‍, കെ. ഗോപാലന്‍ മാസ്റ്റര്‍, ജോസ് തോമസ്, എല്‍സമ്മ , അച്ചാമ ,എന്‍ ജെ ജോസഫ്, എം പി. രാമചന്ദ്രന്‍, ജോണ്‍ അമ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ പേരാവൂര്‍ ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

പേരാവൂര്‍:അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ പേരാവൂര്‍ ഏരിയ പ്രവര്‍ത്തക
കണ്‍വെന്‍ഷന്‍ പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു.സംസ്ഥാന കമ്മറ്റി അംഗം കെ ശോഭ ഉദ്ഘാടനം ചെയ്തു.ശൈലജ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ജിജി ജോയി,തങ്കമ്മ സ്‌കറിയ,ടി.പ്രസന്ന,റിജി എം,റീന മനോഹരന്‍ എന്നിവര്‍ സംസാരിച്ചു

തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു.

പുതുശേരിയില്‍ തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു.പരിക്കേറ്റ മേരിക്കുട്ടി കൂവപ്പള്ളി ,വസന്ത ചന്ദ്രനിവാസ് ,ശോഭ മണപ്പാട്ടി എന്നിവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും അജിത ഗന്ധര്‍വ്വന്‍കണ്ടി,പദ്മിനി കുറ്റിച്ചി എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.