Hivision Channel

Kerala news

ലോക്സഭ തെരഞ്ഞെടുപ്പ് ;കണ്ണൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്

ലോക്സഭ തെരഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാല്‍ ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്നബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും. ബൂത്ത് പിടുത്തം, പണവിതരണം, കള്ളവോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുക.

രാജ്യത്ത് 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുന്നത്. ആദ്യ ഘട്ടം ഏപ്രില്‍ 19നും രണ്ടാം ഘട്ടം ഏപ്രില്‍ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും നടക്കും. ജൂണ്‍ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണല്‍.

സംസ്ഥാനത്ത് ഏപ്രില്‍ 26-ാം തീയതി ഒറ്റഘട്ടമായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 20 ലോക്സഭ മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. തെരഞ്ഞെടുപ്പിനുള്ള അന്തിമ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. സ്ഥാനാര്‍ഥികളും പ്രചാരണത്തിന്റെ ആവേശത്തിലാണ്.

തൃശ്ശൂര്‍ പൂരത്തിന് ആന എഴുന്നള്ളിപ്പിലെ പ്രതിസന്ധി ഒഴിയുന്നു, വനംവകുപ്പ് ഉത്തരവ് പിന്‍വലിച്ചേക്കും

തൃശ്ശൂര്‍ പൂരത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിയുന്നു. വനംവകുപ്പിന്റെ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് പുറത്തിറക്കുന്നത് സംബന്ധിച്ച നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു. പ്രയാസമില്ലാതെ പൂരം നടത്താനാകുമെന്ന് ബന്ധപ്പെട്ടവര്‍ക്ക് ഉറപ്പുനല്‍കുന്നു. ഉത്തരവുകളെക്കുറിച്ച് പരിശോധിക്കും. കോടതിവിധിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ആയിരിക്കാം ഉത്തരവുകള്‍ക്ക് കാരണമെന്നും ഇക്കാര്യങ്ങളെല്ലാം വനംവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ.രാജന്‍ പറഞ്ഞു.

പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളെ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് പുറമെ വനം വകുപ്പിന്റെ വിദ??ഗ്ധ സംഘവും പരിശോധിക്കുമെന്നായിരുന്നു നേരത്തെ വനം വകുപ്പിന്റെ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ആന ഉടമകളും രം?ഗത്തെത്തിയിരുന്നു.

കലാലയങ്ങളില്‍ പുറമേനിന്നുള്ള കലാപരിപാടികളാകാം; പുതിയ മാര്‍ഗനിര്‍ദേശം

കലാലയങ്ങളില്‍ പുറമേനിന്നുള്ള പ്രൊഫഷണല്‍ സംഘങ്ങളുടെ കലാപരിപാടികള്‍ കര്‍ശനനിയന്ത്രണങ്ങളോടെ നടത്താമെന്ന് പുതിയ മാര്‍ഗനിര്‍ദേശം. കുസാറ്റിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

പ്രതിഫലം നല്‍കേണ്ട കലാപരിപാടികള്‍ക്കുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി. എന്നാല്‍, അഞ്ചുദിവസംമുമ്പ് വിശദവിവരങ്ങള്‍ സ്ഥാപനമേധാവിയെ അറിയിച്ച് അനുമതി നേടണം. പരിപാടികളുടെ നടത്തിപ്പിനായി എല്ലാ കോളേജുകളിലും ഇന്‍സ്റ്റിറ്റിയൂഷണല്‍ റിസ്‌ക് മാനേജ്മെന്റ് കമ്മിറ്റികള്‍ ഉണ്ടാക്കണം.

200 പേരില്‍ക്കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് കമ്മിറ്റിയുടെ അനുമതിവേണം. അധ്യാപകരുടെ മേല്‍നോട്ടവും പോലീസ്, അഗ്‌നിരക്ഷാസേന, ആംബുലന്‍സ് സംവിധാനമുള്ള മെഡിക്കല്‍ സംഘം തുടങ്ങിയവയും സ്ഥാപനമേധാവി ഉറപ്പുവരുത്തണം.

കോളേജ് യൂണിയന്‍ ഓഫീസിന്റെ പ്രവര്‍ത്തനം അധ്യയനദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ആറുമണിവരെയാക്കി. വിശേഷാവസരങ്ങളില്‍ സ്ഥാപനമേധാവിയുടെ അനുമതിയോടെ ഇത് രാത്രി ഒന്‍പതുമണിവരെയാക്കാം. കാമ്പസിന്റെയും ഹോസ്റ്റലുകളുടെയും സുരക്ഷാച്ചുമതല പരമാവധി വിമുക്തഭടന്മാരെ ഏല്‍പ്പിക്കണമെന്നും നിര്‍ദേശിക്കുന്നു.

സംസ്ഥാനത്ത് വേനല്‍ മഴ സജീവമാകാന്‍ സാധ്യത

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്നതിനൊപ്പം വേനല്‍ മഴയും സജീവമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ വേനല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. നാളെയും മറ്റന്നാളും കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 40°C വരെയും എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസറഗോഡ് ജില്ലകളില്‍ 37°C വരെയും, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന ഇടങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഭിന്നശേഷി വയോജന സൗഹൃദമാക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി വയോജന സൗഹൃദമാക്കുന്നതിനുവേണ്ടി ആവിശ്യമായ നടപടികൾ സ്വീകരിക്കുവാൻ ഇതുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. കണ്ണൂർ മണ്ഡലത്തിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലും റാമ്പ് സൗകര്യം ഉറപ്പാക്കുമെന്നും നിലവിൽ റാമ്പ് ഇല്ലാത്ത പോളിങ് സ്റ്റേഷനുകളിൽ താത്കാലിക റാമ്പ് സൗകര്യം ഏർപ്പാടാക്കുമെന്നും അസിസ്റ്റൻ്റ് കലക്ടർ അനൂപ് ഗാർഗ് പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി വയോജന സൗഹൃദമാക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പോളിങ് സ്റ്റേഷനിലും അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ശൗചാലയങ്ങൾ, വൈദ്യുതി മുതലായവ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജില്ലയിലെ പോളിങ് സ്റ്റേഷനുകളിലേക്കായി 5247 സന്നദ്ധ സേവന പ്രവർത്തകർ എൻഎസ്എസിൽ നിന്നും എസ് പി സി യിൽ നിന്നും രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു പറഞ്ഞു. ഒരു പോളിങ് സ്റ്റേഷനിൽ രണ്ട് സന്നദ്ധ സേവന പ്രവർത്തകരുടെ സേവനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ആറു സന്നദ്ധ സേവന പ്രവർത്തകരെ സെക്ടർ ഓഫീസ് തലത്തിലും വിന്യസിക്കും. 85 കഴിഞ്ഞ മുതിർന്ന പൗരൻമാർക്കും ഭിന്നശേഷികാർക്കും പ്രത്യേക വരി പോളിങ് ബൂത്തുകളിൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ജില്ലാ തലത്തിൽ മാപ്പിങ് നടത്തി കണ്ടെത്തിയ 246 വീൽ ചെയറുകൾ സെക്ടർ ഓഫീസർ തലത്തിൽ നൽകും. ബാക്കി വരുന്ന ഓരോ പോളിങ് ലൊക്കേഷനിലും വീൽ ചെയർ സൗകര്യം ഒരുക്കാൻ സെക്ടർ ഓഫീസർമാർക്ക് ജില്ലാ ഇലക്ഷൻ ഓഫീസർ ഓഫീസർ മുഖാന്തിരം നിർദേശം നൽകുമെന്നും നോഡൽ ഓഫീസർ കൂടിയായ ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു.യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഭിന്നശേഷി വയോജന ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ചെലവ് നിരീക്ഷണ സംഘം 2.61 ലക്ഷം പിടികൂടി

കണ്ണൂര്‍:2024 ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി തലശ്ശേരി, പേരാവൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്റ്റാറ്റിക്ക് സര്‍വയലന്‍സ് ടീമുകള്‍ മതിയായ രേഖകളില്ലാതെ പണം കൈവശം വച്ച് യാത്ര ചെയ്തവരില്‍ നിന്നും 2,61,000 രൂപ പിടിച്ചെടുത്തു.

ഇവിഎം രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

കണ്ണൂര്‍:ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുനിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിംഗ്, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏഴ് നിയോജക മണ്ഡലങ്ങളിലെയും എ ആര്‍ ഒമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു റാന്‍ഡമൈസേഷന്‍. ഇ വി എം മാനേജ്മെന്റ് സിസ്റ്റം (ഇ എം എസ്) വഴിയാണ് ഓരോ പോളിംഗ് സ്റ്റേഷനിലേക്കും വേണ്ട ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ റാന്‍ഡമൈസേഷന്‍ നടത്തിയത്. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ്, കണ്ണൂര്‍ ഡി എഫ് ഒ എസ് വൈശാഖ്, ജില്ലാ ഇന്‍ഫോര്‍മാറ്റിക്‌സ് ഓഫീസര്‍ കെ രാജന്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഏപ്രില്‍ 17 മുതല്‍ നടക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ്; ഭിന്നശേഷി വയോജന സൗഹൃദമാക്കും

കണ്ണൂര്‍:ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി വയോജന സൗഹൃദമാക്കുന്നതിനുവേണ്ടി ആവിശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ഇതുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

കണ്ണൂര്‍ മണ്ഡലത്തിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലും റാമ്പ് സൗകര്യം ഉറപ്പാക്കുമെന്നും നിലവില്‍ റാമ്പ് ഇല്ലാത്ത പോളിങ് സ്റ്റേഷനുകളില്‍ താത്കാലിക റാമ്പ് സൗകര്യം ഏര്‍പ്പാടാക്കുമെന്നും അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി വയോജന സൗഹൃദമാക്കുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പോളിങ് സ്റ്റേഷനിലും അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ശൗചാലയങ്ങള്‍, വൈദ്യുതി മുതലായവ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ പോളിങ് സ്റ്റേഷനുകളിലേക്കായി 5247 സന്നദ്ധ സേവന പ്രവര്‍ത്തകര്‍ എന്‍എസ്എസില്‍ നിന്നും എസ് പി സി യില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു പറഞ്ഞു. ഒരു പോളിങ് സ്റ്റേഷനില്‍ രണ്ട് സന്നദ്ധ സേവന പ്രവര്‍ത്തകരുടെ സേവനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ആറു സന്നദ്ധ സേവന പ്രവര്‍ത്തകരെ സെക്ടര്‍ ഓഫീസ് തലത്തിലും വിന്യസിക്കും. 85 കഴിഞ്ഞ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷികാര്‍ക്കും പ്രത്യേക വരി പോളിങ് ബൂത്തുകളില്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ജില്ലാ തലത്തില്‍ മാപ്പിങ് നടത്തി കണ്ടെത്തിയ 246 വീല്‍ ചെയറുകള്‍ സെക്ടര്‍ ഓഫീസര്‍ തലത്തില്‍ നല്‍കും. ബാക്കി വരുന്ന ഓരോ പോളിങ് ലൊക്കേഷനിലും വീല്‍ ചെയര്‍ സൗകര്യം ഒരുക്കാന്‍ സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ഓഫീസര്‍ മുഖാന്തിരം നിര്‍ദേശം നല്‍കുമെന്നും നോഡല്‍ ഓഫീസര്‍ കൂടിയായ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു.

യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഭിന്നശേഷി വയോജന ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. നാലാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാര്‍ത്ഥ് റാം കുമാര്‍. ആദ്യ റാങ്കുകളില്‍ നിരവധി മലയാളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്.

വിഷ്ണു ശശികുമാര്‍ (31 റാങ്ക്), അര്‍ച്ചന പി പി (40 റാങ്ക്), രമ്യ ആര്‍ ( 45 റാങ്ക്), ബിന്‍ ജോ പി ജോസ് (59 റാങ്ക്), പ്രശാന്ത് എസ് (78 റാങ്ക്), ആനി ജോര്‍ജ് (93 റാങ്ക്), ജി ഹരിശങ്കര്‍ (107 റാങ്ക്), ഫെബിന്‍ ജോസ് തോമസ് (133 റാങ്ക്) എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍.

ചെമ്പേരി മണ്ണംകുണ്ട് സെന്റ് ജോര്‍ജ് കുരിശുപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 20,21 തീയതികളില്‍ നടക്കും

ഇരിട്ടി:ചെമ്പേരി മണ്ണംകുണ്ട് സെന്റ് ജോര്‍ജ് കുരിശുപള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 20,21 തീയതികളില്‍ നടക്കും.20 ന് വൈകുന്നേരം 5.15 ന് കൊടിയേറ്റ് നടക്കുമെന്ന് ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന പള്ളി വികാരി ഫാ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ട് അറിയിച്ചു.21ന് ആഘോഷമായ വി.കുര്‍ബാന, വചനസന്ദേശം, ലദീഞ്ഞ്,തിരുനാള്‍ പ്രദക്ഷിണം, ഗാനമേള എന്നിവയും നടക്കും.