Hivision Channel

Local News

ഡി വൈ എഫ് ഐ പേരാവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ്

പേരാവൂര്‍:ജില്ലയില്‍ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന രക്തദാന ക്യാമ്പിന്റെ ഭാഗമായി തലശേരി ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിന്റെയും ഡി വൈ എഫ് ഐ പേരാവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെയും നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.അമല്‍ എം എസ്,സനീഷ് സി,സുഭാഷ്,അമീര്‍ ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ സന്ദര്‍ശിച്ചു

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും

കൊട്ടിയൂര്‍: പന്ന്യാമല 147 ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38 ാമത് രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. തുടര്‍ന്ന് സതീശന്‍ പാച്ചേനി അനുസ്മരണവും നടത്തി.മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകം, ബൂത്ത് പ്രസിഡന്റ് ശാര്‍ങധരന്‍ നായര്‍, രജീഷ് കുളങ്ങര,സിയുസി പ്രസിഡന്റ് കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും

ഇരിട്ടി:കോണ്‍ഗ്രസ് ആറളം മണ്ഡലം തൊണ്ണൂറ്റിഏഴാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെടിക്കുളം ടൗണില്‍ ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ബൂത്ത് പ്രസിഡന്റ് ബിനു പന്നിക്കോട്ടില്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍, ആറളം മണ്ഡലം പ്രസിഡന്റ് ജോഷി പാലമറ്റത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി നടുപ്പറമ്പില്‍, പഞ്ചായത്ത് അംഗം ജെസ്സി ഉമ്മിക്കുഴി, മണ്ഡലം വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ പാറക്കതാഴത്ത് എന്നിവര്‍ സംസാരിച്ചു.

കേളകം ഗ്രാമ പഞ്ചായത്തില്‍ സ്‌പെഷ്യല്‍ ഗ്രാമസഭ

കേളകം:സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തിന്റെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തില്‍ സ്‌പെഷ്യല്‍ ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കകണ്ടത്തില്‍,അബ്ദുള്‍ ഹുസൈന്‍,ഇ.എം.എസ് സ്മാരക വായനശാല സെക്രട്ടറി കെ.പി ഷാജി,വാര്‍ഡ് മെമ്പര്‍ ഷിജി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശിവപുരം ഹൈസ്‌കൂളില്‍ പാര്‍ലിമെന്ററി രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നു.

മാലൂര്‍:വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ ബോധവും സാഹോദര്യവും ഐക്യവും വളര്‍ത്തുന്നതിനായി ശിവപുരം ഹൈസ്‌കൂളില്‍ പാര്‍ലിമെന്ററി രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നു. സിറാജ് മാസ്റ്റര്‍, നിതിന്‍ മാസ്റ്റര്‍, സ്വാതിരാജ് മാസ്റ്റര്‍, ജാബിര്‍ മാസ്റ്റര്‍, സനീഷ് മാസ്റ്റര്‍, അശ്വിന്‍ മാസ്റ്റര്‍, ബീന ടീച്ചര്‍,ദര്‍ശന ടീച്ചര്‍, അനില്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പുഷ്പാര്‍ച്ചനയും അനുസ്മരണവും

ഇരിട്ടി:മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം പ്രസിഡണ്ട് സി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ്എം എല്‍ എ, ഡിസിസി സെക്രട്ടറി പി കെ ജനാര്‍ദ്ദനന്‍,പി എ നസീര്‍, പി വി നാരായണന്‍കുട്ടി, എന്‍ കെ ശാന്തിനി,ടി കെ അബ്ദുല്‍ റഷീദ്,കെ പ്രകാശന്‍, ഐ കെ വിജയരാജന്‍, വി പ്രകാശന്‍ എം സുധാകരന്‍, ടി കെ റാഷിദ്, സി കെ അര്‍ജുന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇന്ദിരാഗാന്ധി അനുസ്മരണം

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.ഇന്ദിര ഗാന്ധിയുടെ 38 ാമത് രക്തസാക്ഷിത്വത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണത്തണ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണത്തണയില്‍ പുഷ്പാര്‍ച്ചനയും ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചത്.ഇതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അനുസ്മരണവും നടത്തി.
ഡി.സി.സി.ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.സി.ജെ. മാത്യു അധ്യക്ഷനായി.ജോണി ചിറമ്മല്‍, വി.കെ.രവീന്ദ്രന്‍, തോമസ് പാറക്കല്‍, വര്‍ഗ്ഗീസ് ചിരട്ടവേലില്‍ ഷിബു പുതുശ്ശേരി, കെ.മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

17കാരി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച സംഭവം പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ

ഇരിട്ടി:ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചി മുറിയിൽ 17 വയസ്സുകാരി പ്രസവിച്ച സംഭവം. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ പ്രതി മലപ്പട്ടം സ്വദേശി കൃഷ്ണൻ (53 ) പിടിയിലായി.പെൺകുട്ടിയുടെ വീട്ടുകാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പീഡനം.പ്രതിക്കെതിരെ പോക്സോയും ബലാത്സംഗക്കുറ്റവും ചുമത്തി ഉളിക്കൽ സി ഐ സുദീർ കല്ലൻ അറസ്റ്റ് ചെയ്തു.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

ഖരമാലിന്യ പരിപാലനം:കര്‍മ പദ്ധതി അംഗീകരിച്ച് ആസൂത്രണ സമിതി

കണ്ണൂര്‍:ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ജില്ലയിലെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളുടെ കര്‍മപദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ആസൂത്രണ സമിതി അധ്യക്ഷ പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 6.85 കോടി രൂപയുടെ പദ്ധതിയില്‍ കോര്‍പ്പറേഷനും ഒമ്പത് നഗരസഭകളും ഏറ്റെടുക്കുന്ന വിവിധ ഖരമാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഈ കര്‍മപദ്ധതി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.
ഓണ്‍ലൈന്‍ യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. ടി ഒ മോഹനന്‍, അഡ്വ.ബിനോയ് കുര്യന്‍, ടി സരള, അഡ്വ.കെ കെ രത്‌നകുമാരി, വി കെ സുരേഷ് ബാബു, ഇ വിജയന്‍ മാസ്റ്റര്‍, ലിസി ജോസഫ്, വി ഗീത, കെ താഹിറ, എന്‍ പി ശ്രീധരന്‍, കെ വി ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, നഗരസഭ അധ്യക്ഷര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കലക്ടറേറ്റ് പരിസരത്ത് ഉപേക്ഷിച്ച വാഹനങ്ങള്‍ ഉടന്‍ നീക്കണം: ജില്ലാ വികസന സമിതി

കണ്ണൂര്‍:കലക്ടറേറ്റ് പരിസരത്ത് ഉപേക്ഷിച്ച വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. ജില്ലാതല വകുപ്പുദ്യോഗസ്ഥര്‍ ഇക്കാര്യം ഗൗരവമായി കാണണമെന്ന് സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് വകുപ്പ്തല യോഗം വിളിച്ച് ചേര്‍ക്കും.
കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ചെയ്ത കുട്ടികളുടെ ശ്രവണ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കായി തുക പദ്ധതിയില്‍ വകയിരുത്തി കേരള സാമൂഹ്യ സുരക്ഷാ മിഷന് കൈമാറാന്‍ തദ്ദേശ സ്വയഭരണ സ്ഥാപന മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജില്ലാ വികസന സമിതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് 105 പേരുടെ പട്ടിക പഞ്ചായത്തുകള്‍ക്ക് കൈമാറി.
തോട്ടട ദേശീയ പാതയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ ഒരാഴ്ചക്കകം ഭരണാനുമതി നല്‍കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എയുടെ വികസന നിധി ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിക്കുക. ഇത് സംബന്ധിച്ച മുഴുവന്‍ രേഖകളും ദേശീയ പാതാ അതോറിറ്റിയില്‍ നിന്നും ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോളയാട് പെരുവ കടല്‍ക്കണ്ടം പാലം നിര്‍മ്മാണത്തിനായി 2.18 കോടി രൂപയുടെ എസ്റ്റിമേറ്റ് സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പ് അംഗീകരിച്ചതായി ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. വന മേഖലയായതിനാല്‍ പാലം നിര്‍മ്മാണത്തിന് അനുമതി തേടി വനംവകുപ്പിന് കത്തെഴുതിയിട്ടുണ്ട്.
കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലുള്ള കുട്ടികളുടെ പാര്‍ക്കിന്റെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കും. പാര്‍ക്കില്‍ പെയിന്റിംഗ് ജോലികള്‍ ആരംഭിച്ചതായി ഡിടിപിസി അധികൃതര്‍ അറിയിച്ചു. ആറളം ഫാമില്‍ ആന മതില്‍ നിര്‍മ്മിക്കാന്‍ 11 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറി. നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ ജനപ്രതിനിധികള്‍ മുന്നിട്ടിറങ്ങണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പാനൂരില്‍ ഫയര്‍സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ 4.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി. എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ, ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തടങ്ങിയവര്‍ പങ്കെടുത്തു.