സി പി ഐ എം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ ബുളളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി. ഈ മാസം 17 ന് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.പി. ജയരാജന്റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ് 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ വ്യവസായമന്ത്രി പി. രാജീവ് അനുമതി കൊടുത്തത്. മന്ത്രിസഭാ യോഗത്തിന്റെ അനുമതി ലഭ്യമാക്കിയതും വ്യവസായ മന്ത്രിയാണ്.
പാല്‍ വില വര്‍ധനയില്‍ മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ പൂര്‍ണ്ണമായി അംഗീകരിക്കില്ല. ലിറ്ററിന് 8 രൂപ 57 പൈസ വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ സ്വീകരിക്കില്ല. പുതുക്കിയ വിലവര്‍ധന ഡിസംബര്‍ 1 മുതല്‍ നിലവില്‍ വന്നേക്കും.
ക്ഷീര കര്‍ഷകര്‍ക്ക് ലാഭമുണ്ടാകണമെങ്കില്‍ 8 രൂപ 57 പൈസ ലിറ്ററിന് വര്‍ധിപ്പിക്കണമെന്നാണ് മില്‍മയുടെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ഈ തുക അംഗീകരിക്കാന്‍ ഇടയില്ല. അഞ്ചു രൂപയ്ക്കും 6 രൂപയ്ക്കും ഇടയിലാവും വിലവര്‍ധന. ഇക്കാര്യത്തില്‍ ക്ഷീരവികസന വകുപ്പ് മന്ത്രിയും മില്‍മ ഭാരവാഹികളും ചര്‍ച്ച നടത്തും. അടുത്ത ദിവസങ്ങളില്‍ തന്നെ നടക്കുന്ന ചര്‍ച്ചയില്‍ പുതുക്കിയ വില സംബന്ധിച്ച് തീരുമാനമുണ്ടാകും.
മില്‍മയുടെ ആവശ്യം അപ്പാടെ അംഗീകരിക്കാതെ തന്നെ ക്ഷീരകര്‍ഷകരെ ഒപ്പം കൂട്ടാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. മുടങ്ങിക്കിടക്കുന്ന സബ്സിഡി കൂടി നല്‍കുന്നതോടെ ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. ലിറ്ററിന് നാലു രൂപ സബ്സിഡി നല്‍കും. നേരത്തെ നല്‍കിവന്നിരുന്ന സബ്സിഡി മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഡിസംബര്‍ ആദ്യം തന്നെ മുടങ്ങിക്കിടന്നത് ഉള്‍പ്പെടെയുള്ള സബ്സിഡി നല്‍കാനാണ് ലക്ഷ്യം.
കൊട്ടിയൂര്‍: ഐ.എന്‍.ടി.യു.സി കൊട്ടിയൂര്‍ മണ്ഡലം പ്രസിഡന്റും ദേശീയ ചുമട്ടു തൊഴിലാളി യൂണിയന്‍ കൊട്ടിയൂര്‍ ഡിവിഷന്‍ പ്രസിഡന്റും ആയിരുന്ന ജോസഫ് പൂവക്കുളത്തിനെ ഐ എന്‍ ടി യു സി ഹെഡ്ലോഡിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ കൊട്ടിയൂര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഡോ. ജോസ് ജോര്‍ജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു.ഹെഡ്ലോഡിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ കൊട്ടിയൂര്‍ ഡിവിഷന്‍ പ്രസിഡന്റ് ബിജു മുക്കടക്കാട്ട് അധ്യക്ഷത വഹിച്ചു. ഷിന്റൊപ്പി ജോര്‍ജ്, റോയ് പീത്തുരുത്തേല്‍, ബിനു കെ.എം എന്നിവര്‍ സംസാരിച്ചു.
കോവളത്ത് കടലിന്റെ നിറം മാറുന്ന ആല്‍ഗാ ബ്ലും പ്രതിഭാസം മത്സ്യ സമ്പത്തിനെ ബാധിക്കുമെന്ന് ആശങ്ക. കടലില്‍ മീനുകളെ നശിപ്പിക്കാന്‍ ശേഷിയുള്ള നോക്ടി ലൂക്കാ ആല്‍ഗകളുടെ സാന്നിധ്യമുണ്ടെന്നാണ് നിഗമനം. തിരമലകളിലാണ് രാവിലെ പച്ചനിറത്തിലും രാത്രി നീല ചുവപ്പ് ഓറഞ്ച് നിറങ്ങളിലും തിളങ്ങുന്ന ആല്‍ഗകളുടെ സാനിദ്ധ്യം കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ പല തീരങ്ങളിലും കണ്ടിരുന്നു.
എന്നാല്‍ കോവളത്ത് ഇത് അധികമായി ആണ് കാണപ്പെട്ടത്. സമുദ്രാ ബീച്ചിന് സമീപമാണ് ശനിയാഴ്ച രാത്രി ഇവയുടെ വന്‍ സാന്നിധ്യം ദൃശ്യമായത്. കോവളം ലൈറ്റ് ഹൗസ് ബീച്ച്, ആഴിമല, അടിമലത്തുറ എന്നിവിടങ്ങളിലെ കടലില്‍ കഴിഞ്ഞദിവസം പച്ചനിറം കാണപ്പെട്ടത് ആശ്ചര്യം ഉയര്‍ത്തിയിരുന്നു. ഇവ അധികമായി കാണുന്നിടത്ത് ഓക്‌സിജന്റെ അളവ് പെട്ടെന്ന് കുറയുമെന്നും ഇതോടെ ഈ ഭാഗത്തുള്ള മീനുകള്‍ ഉള്‍പ്പെട്ട സസ്യജന്തുജാലങ്ങള്‍ ചത്തുപോകുമെന്നും പറയുന്നു.
ഇരിട്ടി: ബാലസംഘം കണ്ണൂര്‍ ജില്ലാതല മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി. എന്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിഷ്ണു കെ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി അനുവിന്ദ്, ജില്ലാ കോര്‍ഡിനേറ്റര്‍ വിഷ്ണു ജയന്‍, ജില്ലാ കണ്‍വീനര്‍ പി. സുമേശന്‍ മാസ്റ്റര്‍, ഏരിയ സെക്രട്ടറി ആകാശ് ബാബു, ഏരിയ ജോയിന്റ് കണ്‍വീനര്‍ പി. ഹക്കിം, കാക്കയങ്ങാട് വില്ലേജ് സെക്രട്ടറി ശ്രീലാല്‍ എന്നിവര്‍ സംസാരിച്ചു.
അമ്പായത്തോട്: പി.രാജേഷ് കുമാര്‍ സ്മാരക വായനശാലയ്ക്കുളള പുസ്തക സമാഹരണത്തിന്റെ ഭാഗമായി ആദ്യ പുസ്തകത്തിന്റെ ഏറ്റുവാങ്ങല്‍ നടന്നു.രാജേഷ് കുമാറിന്റെ മാതാവ് തങ്കമ്മ പുതുശ്ശേരി പുത്തന്‍പുരയുടെ കൈയില്‍ നിന്നും സിപിഐഎം അമ്പായത്തോട് പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി ജോണ്‍സണ്‍,ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
കേളകം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേളകം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2022ന്റെ ഭാഗമായി ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. ഫൈനലില്‍ എത്തിയ ഔട്ട്കാസ് റ്റേസ് യുണൈറ്റഡ് അടയ്ക്കാത്തോട് – ഗ്യാംഗ്‌സ് എഫ് സി അടയ്ക്കാത്തോട് ടീമുകളെ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പ്രീത ഗംഗാധരന്‍ പരിചയപ്പെട്ടു. പഞ്ചായത്തംഗങ്ങളായ സജീവന്‍ പാലുമ്മി, ജോണി പാമ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.
ഇരിട്ടി: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അഖില കേരള വായനാമത്സരത്തിന്റെ താലൂക്ക്തല ഇരിട്ടി കീഴൂര്‍ വാഴുന്നവര്‍ യു.പി സ്‌കൂളില്‍ വച്ച് നടന്നു. കഥാകൃത്ത് ബാബുരാജ് അയ്യല്ലൂര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് എ.കെ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍ നെല്‍സണ്‍ ടി, താലൂക്ക് സെക്രട്ടറി രഞ്ചിത്ത് കമല്‍, ജോ. സെക്രട്ടറി പ്രദീപന്‍ കണ്ണോത്ത്, രഘു.പി, ആദര്‍ശ് പി, ഷിസി എ എന്നിവര്‍ സംസാരിച്ചു.
തോലമ്പ്ര: കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി കൂത്തുപറമ്പ് സഹകരണ ആശുപത്രിയുടെയും ഡി.വൈ.എഫ്.ഐ തോലമ്പ്ര മേഖല കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ശാസ്ത്രി നഗറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ബ്ലോക്ക് സെക്രട്ടറി വി.ഷിജിത്ത് ഉദ്ഘാടനം ചെയ്തു. പി.ജെ. രാംദാസ്, അനൂപ് കൊക്കോടന്‍, കെ.രാജേഷ്, ഒ.പ്രസാദ്, എം.ചേദസ്സ്, കെ.ദീപേഷ്, കെ. രജിഷ എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍മാരായ കെ.എന്‍.അജിത്ത് കുമാര്‍, പി.ഗീത എന്നിവര്‍ രോഗികളെ പരിശോധിച്ചു.
ഇരിട്ടി: കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആരംഭിക്കുന്ന ശ്രീമദ് ഭാഗവത സപ്താഹത്തോടനുബന്ധിച്ച് കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ മാതൃസമിതി സെക്രട്ടറി സി. കോമളവല്ലി, ക്ഷേത്രസമിതി പ്രസിഡന്റ് സി. പ്രഭാകരന്‍, സെക്രട്ടറി എം. ഹരീന്ദ്രനാഥ്, കെ. പി. കുഞ്ഞിനാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.