Hivision Channel

hivision

കോഴിക്കോട് വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ മൂന്ന് അധ്യാപകര്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍

കോഴിക്കോട് വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ മൂന്ന് അധ്യാപകര്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പിടിയിലായ കീര്‍ത്തനയുടെയും കാവ്യയുടെയും അക്കൗണ്ടില്‍ 6 മാസത്തിനിടയില്‍ എത്തിയത് ലക്ഷങ്ങളാണ്. ചോദ്യം ചെയ്യലില്‍ ലഹരിയുടെ മൊത്തവിതരണക്കാരുടെ വിവരങ്ങള്‍ പറയാന്‍ പ്രതികള്‍ തയ്യാറായില്ല. ലഹരി വ്യാപാര ശൃംഖലയില്‍ മിഡില്‍ ഏജന്റ്മാരാണ് ഇവര്‍.

എല്ലാം നിഷ്മയ്ക്ക് അറിയാമെന്ന് കീര്‍ത്തന മൊഴി നല്‍കി. റേഞ്ച് ഡിഐജി കെ കാര്‍ത്തിക് ഇന്ന് വടകരയില്‍ അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ പങ്കെടുക്കും. 10 ലക്ഷത്തിലേറെ പണം കഴിഞ്ഞ 6 മാസത്തിനകം മൂന്ന് പ്രതികളുടെയും അക്കൗണ്ടില്‍ നേരിട്ട് എത്തിയതായി പൊലീസ് കണ്ടെത്തി.

ലഹരി മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവര്‍ ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം. തുടക്കത്തില്‍ രണ്ടുപേര്‍ക്കും ഇവര്‍ വഴി എം.ഡി.എം.എ. ലഭിച്ചു. പിന്നീട് വില്‍പ്പനയിലെ കണ്ണികളായിമാറി. വന്‍ മാഫിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ഇവര്‍ ആദ്യം എംഡിഎംഎ ഉപയോഗിച്ചത്. പിന്നീടാണ് വില്‍പ്പനക്കാരെ തേടുന്നതും ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിക്കുന്നതും. രണ്ടുപേരും അധ്യാപികമാരായതിനാല്‍ മയക്കുമരുന്ന് മാഫിയ ഇത് പരമാവധി ഉപയോഗപ്പെടുത്തി. ഒരാള്‍കൂടി ഇവരുടെ സംഘത്തിലുള്ളതായി സൂചനയുണ്ട്.

പാചകത്തെ കുറിച്ചുള്ള പ്രസംഗം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍.

പാചകത്തെ കുറിച്ചുള്ള പ്രസംഗം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍മക്കള്‍ എന്നല്ല മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം’ എന്ന പരാമര്‍ശത്തിനെതിരെയാണു വിമര്‍ശനം കടുത്തത്. എന്നാല്‍ മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു വി ഡി സതീശന്‍ നല്‍കിയ വിശദീകരണം.

ഖജനാവിലെ നഷ്ടം നികത്താന്‍ അഞ്ച് സുപ്രധാന പരിഷ്‌കാരങ്ങളുമായി സര്‍ക്കാര്‍

സംസ്ഥാനത്ത് ഭരണനിര്‍വഹണം സുഗമമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന സേവന നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിനുമായി അഞ്ച് സുപ്രധാന പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അസറ്റ് മാനേജ്‌മെന്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം, പ്ലാന്‍ സ്‌പേസ് 2.0, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റര്‍, 591 ഭരണനിര്‍വഹണ സ്ഥാപനങ്ങളില്‍ സമഗ്ര പരിശോധന, ഒരേസ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങള ഏകീകരിക്കല്‍, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി തുടങ്ങിയ കാര്യങ്ങളില്‍ പരിഷ്‌കാരം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സേവന നടപടികള്‍ ലളിതമാക്കുന്നതിലൂടെ ഭരണരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.’ഓണവിപണിയില്‍ വിലക്കയറ്റം ഉണ്ടാകില്ല. ഓഗസ്റ്റ് 10 മുതല്‍ സൗജന്യ ഓണക്കിറ്റ് നല്‍കും. മഞ്ഞ കാര്‍ഡുകള്‍ക്കാണ് സൗജന്യ കിറ്റ് ലഭ്യമാക്കുക.

അധ്യാപകര്‍ മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായത് ഞെട്ടിപ്പിക്കുന്നത്. ലഹരി നെറ്റ് വര്‍ക്കിന്റ ആഴമാണ് ഇത് വ്യക്തമാകുന്നത്. എം.ആര്‍ അജിത് കുമാറിനെതിരായ നടപടി സമയമെടുത്ത് എല്ലാ വശങ്ങളും പരിശോധിച്ചാണ്. അദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടി. കാറ്റ് സ്റ്റേ അനുവദിക്കാത്തത് സര്‍ക്കാര്‍ നടപടിക്രമം പാലിച്ചത് കൊണ്ട്

പാചകത്തെ കുറിച്ചുള്ള പ്രസംഗം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെണ്‍മക്കള്‍ എന്നല്ല മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം’ എന്ന പരാമര്‍ശത്തിനെതിരെയാണു വിമര്‍ശനം കടുത്തത്. എന്നാല്‍ മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു വി ഡി സതീശന്‍ നല്‍കിയ വിശദീകരണം.

7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവചനം.

കാസര്‍ഗോഡ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍ഗോഡ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂര്‍ സ്വദേശി യശോദയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യശോദ. പനിയും ചുമയും ബാധിച്ചാണ് കാസര്‍ഗോഡുള്ള സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ എത്തുന്നത്. എന്നാല്‍ എച്ച് വണ്‍ എന്‍ വണ്‍ ലക്ഷണം കണ്ടെത്തിയതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട മറ്റ് ഏഴ് പേര്‍ക്കും ഇതേ ലക്ഷണങ്ങള്‍ കാണിച്ചതോടെ ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മേഖലയില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

നേരത്തെ അജാനൂര്‍ മേഖലയില്‍ ഷിഗെല്ല ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിക്കുന്നത്.കാസര്‍ഗോഡ് ജില്ലയില്‍ പൊതുവെ പനി ബാധിതറുടെ എണ്ണം കൂടുതലാണ് നിലവില്‍.

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റില്‍. പേരാമ്പ്ര ബി ആര്‍സിയിലെ അധ്യാപികയായ നീഷ്മ ആണ് അറസ്റ്റിലായത്. ആവള കുട്ടോത്ത് സ്വദേശിയാണ് നീഷ്മ. കേസില്‍ ഇതുവരെ 3 അധ്യാപികമാര്‍ പിടിയിലായിട്ടുണ്ട്. നീഷ്മ അടക്കം മൂന്ന് പേരും എംഡിഎംഎ ഉപയോഗിക്കുന്നവരാണ്. നീഷ്മയുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുറത്ത് നിന്ന് വൈദ്യുതി കിട്ടില്ലെങ്കില്‍ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. 500 മെഗാവാട്ട് വരെ ഉപയോഗം കൂടാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.

പവര്‍ എക്‌സേഞ്ചില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി കിട്ടിയില്ലെങ്കില്‍ പീക്ക് സമയത്ത് നിയന്ത്രണത്തിന് സാധ്യതയെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഇന്നലെ 89 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗം. പുറത്ത് നിന്ന് വാങ്ങിയത് 74 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. അണക്കെട്ടുകളിലുള്ളത് 30 ശതമാനം വെള്ളം മാത്രമാണ്. വരും വര്‍ഷങ്ങളിലും വൈദ്യുതി ആവശ്യകതയും വിലയും ഉയരുന്നത് മുന്നില്‍ക്കണ്ടാണ് കെഎസ്ഇബി കൂടുതല്‍ വൈദ്യുതി വാങ്ങല്‍ കരാറുകളിലേക്ക് കടക്കുന്നത്. സോളാര്‍ എനര്‍ജി കോര്‍പ്പേറേഷന്‍ വഴി 200 മെഗാവാട്ട് വാങ്ങാനുള്ള കരാറിനാണ് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്. യൂണിറ്റിന് 2.93 പൈസയാണ് വില. 25 വര്‍ഷത്തേയ്ക്കുള്ള കരാരില്‍ 2028 ഏപ്രില്‍ മുതല്‍ വൈദ്യുതി കിട്ടും. പീക്ക് സമയത്ത് നാല് മണിക്കൂര്‍ വൈദ്യുതി ഉറപ്പാക്കുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം ഉള്‍പ്പെടുന്നതാണ് കരാര്‍. ജൂണ്‍ 30ന് മുമ്പ് പദ്ധതി നടപ്പായാല്‍ സംസ്ഥാനാന്തര ട്രാന്‍സമിഷന്‍ ചാര്‍ജില്‍ ഇളവ് കിട്ടും. പുലര്‍ച്ചെ രണ്ട് മണിക്ക് വരെ വൈദ്യുതി ഉപയോഗം ഉയരുന്ന സ്ഥിതിക്ക് സോളാര്‍ എനര്‍ജി കോര്‍പേറേഷന്‍ വഴി കൂടുതല്‍ വൈദ്യുതിക്ക് ശ്രമിക്കണം. ബാറ്ററി എനര്‍ജി സ്റ്റോറേജ്, ഹൈബ്രിഡ് പവര്‍ പ്ലാന്റസ് എന്നിവയെ ആശ്രയിക്കണം. ഇപ്പോള്‍ യൂണിറ്റിന് ശരാശരി 9 രൂപയെന്ന ഉയര്‍ന്ന വിലയ്ക്കാണ് പീക്ക് അവര്‍ സമയത്തേയ്ക്ക് വൈദ്യുതി വാങ്ങുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ ഒരാഴ്ച എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പും

സംസ്ഥാനത്ത് ഇനിയുള്ള ഒരാഴ്ച എല്ലാ ജില്ലകളിലും ഇടവേളകളോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂന മര്‍ദ്ദം പശ്ചിമ ബംഗാള്‍ – ഒഡിഷ തീരത്ത് ദിഘക്ക് സമീപം കരയില്‍ പ്രവേശിച്ചു. നിലവില്‍ ന്യൂന മര്‍ദ്ദം വടക്കന്‍ ഒഡീഷ ഗംഗാതീര പശ്ചിമ ബംഗാളിന് മുകളില്‍ സ്ഥിതിചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനിടെ വടക്കന്‍ ഒഡീഷ, തെക്കന്‍ ജാര്‍ഖണ്ഡ്, വടക്കന്‍ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍ മഴയുടെ ശക്തി വര്‍ധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 30ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും 31ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദത്തിന്റെയും കിഴക്കന്‍ അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നത്.

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴയോടൊപ്പം ഇടിമിന്നലോട് കൂടിയ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ നാളെയും സമാനമായ രീതിയില്‍ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി തീരദേശവാസികളും മലയോര മേഖലയിലുള്ളവരും പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുറ്റിപ്പുറം ബസ് അപകടം; അന്വേഷണത്തിന് പ്രത്യേക സംഘം

മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിലെ സ്വകാര്യ ബസ് അപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘം. ഡിസിആര്‍ബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ മോട്ടോര്‍ വാഹന വകുപ്പ്, നാറ്റ്പാക് ഉദ്യോഗസ്ഥരും കേസ് അന്വേഷണത്തിനായി ഉണ്ടാകും.

ഞായറാഴ്ച രാവിലെ 10.50 ഓടെയാണ് കോഴിക്കോട് തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഡിഫെന്‍ഡര്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് അപകടത്തില്‍പ്പെട്ടത്. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപത്ത് നടന്ന അപകടത്തില്‍ കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവ് മരിക്കുകയും 39 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണം പുരോഗമിക്കുകയായണെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍ പ്രതികരിച്ചു.

പ്രാഥമിക പരിശോധന തുടരുകയാണെന്നും ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല എന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വ്യക്തമാക്കി. അതേസമയം, അപകടത്തില്‍ മരിച്ച കോഴിക്കോട് പെരുവയല്‍ സ്വദേശി വൈഷ്ണവിന്റെ സംസ്‌ക്കാരം വീട്ടുവളപ്പില്‍ പൂര്‍ത്തിയായി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാവിലെ 8 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ദേവസ്വം ബോര്‍ഡ് പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് വൈഷ്ണവും സഹോദരന്‍ വൈശാഖും സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വൈശാഖിനും പരുക്കേറ്റിരുന്നു. പരുക്കേറ്റ നിരവധി പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.