ഡിഗ്രിക്കൊപ്പം അപ്രന്റീസ്ഷിപ്പ്; ഈ വര്‍ഷം മുതല്‍ നടപ്പാക്കും

സംസ്ഥാനത്ത് അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാകുന്നു. ഇതോടെ ആര്‍ട്സ്, സയന്‍സ്, കോമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്ക് അപ്രന്റീസ്ഷിപ്പ് ലഭ്യമാകും. നിലവിലെ അക്കാദമിക വര്‍ഷം മുതല്‍ പദ്ധതി ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തന്നെ ആറ് മാസത്തെ പ്രായോഗിക വ്യവസായിക പരിശീലനം ലഭിക്കും. പരിശീലന കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പന്‍ഡ് ലഭിക്കും. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ആകെ 10,900 രൂപയും ഡിപ്ലോമ ഹോള്‍ഡേഴ്സിന് ആകെ 9,600 രൂപയും ലഭിക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി. കേന്ദ്രവും സംസ്ഥാനവും സഹകരിച്ചാണ് വിദ്യാര്‍ത്ഥി സ്റ്റൈപന്‍ഡ് നല്‍കുന്നത്.
ഡിഗ്രിക്കൊപ്പം അപ്രന്റീസ്ഷിപ്പ്; ഈ വര്‍ഷം മുതല്‍ നടപ്പാക്കും Read More »








