Hivision Channel

Author name: hivision

ഡിഗ്രിക്കൊപ്പം അപ്രന്റീസ്ഷിപ്പ്; ഈ വര്‍ഷം മുതല്‍ നടപ്പാക്കും

സംസ്ഥാനത്ത് അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം നടപ്പിലാകുന്നു. ഇതോടെ ആര്‍ട്‌സ്, സയന്‍സ്, കോമേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് അപ്രന്റീസ്ഷിപ്പ് ലഭ്യമാകും. നിലവിലെ അക്കാദമിക വര്‍ഷം മുതല്‍ പദ്ധതി ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തന്നെ ആറ് മാസത്തെ പ്രായോഗിക വ്യവസായിക പരിശീലനം ലഭിക്കും. പരിശീലന കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ആകെ 10,900 രൂപയും ഡിപ്ലോമ ഹോള്‍ഡേഴ്‌സിന് ആകെ 9,600 രൂപയും ലഭിക്കും. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി. കേന്ദ്രവും സംസ്ഥാനവും സഹകരിച്ചാണ് വിദ്യാര്‍ത്ഥി സ്‌റ്റൈപന്‍ഡ് നല്‍കുന്നത്.

ഡിഗ്രിക്കൊപ്പം അപ്രന്റീസ്ഷിപ്പ്; ഈ വര്‍ഷം മുതല്‍ നടപ്പാക്കും Read More »

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് ഓം പ്രകാശ് മാഥൂര്‍. ഹൈക്കോടതി ചീഫ് ജസ്റ്റീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട് ഗവര്‍ണറായി പോയ സാഹചര്യത്തിലാണ് കേരളത്തിലെ 29 മത്തെ ഗവര്‍ണറായി എത്തിയത്. മുഖ്യമന്ത്രി വിഡി സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാര്‍ ജനപ്രതിനിധികള്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി.

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. Read More »

കോട്ടയം പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കോട്ടയം പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് എഫ്‌ഐആര്‍. കട്ടപ്പന കോട്ടയം റൂട്ടിലോടുന്ന സിഎംഎസ് ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്. ബസുകള്‍ മത്സരയോട്ടത്തിലായിരുന്നുവെന്നും പൊലീസ്. റോഡില്‍ നിന്ന് സംസാരിച്ച രണ്ട് പേര്‍ക്കെതിരെയും അന്വേഷണം.

മീനടം സ്വദേശിനികളായി ആഷ്ലി ആന്‍ തോമസ് (25), കൃപ (24) എന്നിവരായിരുന്നു അപകടത്തില്‍ മരിച്ചത്. പൊന്‍കുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു സ്‌കൂട്ടറും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു ബസ്സും ആയിരുന്നു അപകടത്തില്‍പ്പെട്ടത്. എതിര്‍ ദിശയില്‍ നിന്ന് വന്ന സ്‌കൂട്ടര്‍ യാത്രക്കാര്‍ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ചയായിരുന്നു അപകടം. തല്‍ക്ഷണം തന്നെ ഇരുവരും മരിച്ചിരുന്നു.

കോട്ടയം പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് Read More »

സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയാന്‍ മെസേജിംഗ് ആപ്പുകളില്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയാന്‍ മെസേജിംഗ് ആപ്പുകളില്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. വാട്സ്ആപ്പ്, ടെലഗ്രാം അടക്കമുള്ള ആപ്പുകള്‍ ഇനി സിം കാര്‍ഡില്ലാതെ ഉപയോഗിക്കാനാകില്ല. രജിസ്റ്റര്‍ ചെയ്ത സിം ഫോണില്‍ ഇല്ലെങ്കില്‍ ആപ്പുകള്‍ ലഭിക്കില്ല.

വെബ് വേര്‍ഷനുകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ഓട്ടോമാറ്റിക് ലോഗൗട്ടും നിര്‍ബന്ധമാക്കി. വെബ് വേര്‍ഷനുകള്‍ ഓരോ ആറ് മണിക്കൂറിലും ലോഗൗട്ടാകും. ആപ്പ് അധിഷ്ഠിത ആശയവിനിമയ പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ ഉപഭോക്തൃ അക്കൗണ്ടുകള്‍ കെവൈസി പരിശോധന പൂര്‍ത്തിയാക്കിയ സിം കാര്‍ഡുകളുമായി ബന്ധിപ്പിക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കി.

2026 ഡിസംബര്‍ 31-നകം ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന സമയപരിധി. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരും അക്കൗണ്ടും തമ്മിലുള്ള ബന്ധം കൂടുതല്‍ സുരക്ഷിതമാക്കുക, ആപ്പുകള്‍ ദുരുപയോഗം ചെയ്തുള്ള സാമ്പത്തിക തട്ടിപ്പ് തടയുക എന്നതാണ് ലക്ഷ്യം.

സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയാന്‍ മെസേജിംഗ് ആപ്പുകളില്‍ നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ Read More »

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് വടക്കന്‍ കേരളത്തിലും, തെക്കന്‍ കേരളത്തിലും മഴ ശക്തമാകും. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
വടക്കന്‍ ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് ഓറഞ്ച് അലേര്‍ട്ട്. മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാനും, ഇത് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് മഴ കൂടുതല്‍ ശക്തിപ്രാപിക്കാനുമാണ് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴ തുടരും Read More »

വിജിലന്‍സിലെ നിര്‍ണായ വിവരങ്ങള്‍ ഇനി രഹസ്യം

വിജിലന്‍സിലെ നിര്‍ണായ വിവരങ്ങള്‍ ഇനി രഹസ്യം. സംസ്ഥാന വിജിലന്‍സിന്റെ ടി സെക്ഷനെ വിവരാവകാശത്തില്‍ നിന്നൊഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ടി സെക്ഷനിലേക്ക് കൈമാറുന്ന കേസുകളുടെ വിവരങ്ങള്‍ ഇനി മുതല്‍ വിവരാവകാശ നിയമപ്രകാരം കിട്ടില്ല. ഏതൊക്കെ രേഖകള്‍ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് തീരുമാനിക്കാം. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അടക്കം ആര്‍ടിഐയില്‍ മറയ്ക്കാനുള്ള നീക്കമെന്ന് ആക്ഷേപം.

വിജിലന്‍സിന്റെ ടി സെക്ഷനില്‍ നിന്നുള്ള ഒരു വിവരവും ഇനി വിവരാവകാശ നിയമപ്രകാരം കിട്ടില്ല. സംസ്ഥാനത്തെ ബാധിക്കുന്ന നിര്‍ണായക വിവരങ്ങളും ആര്‍ടിഐ നിയമപ്രകാരം പൊതുജനത്തിന് ലഭിക്കില്ല. ഏതൊക്കെ രേഖകള്‍ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് ഡയറക്ടര്‍ക്ക് തീരുമാനിക്കാം. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ടി സെക്ഷനിലേക്ക് മാറ്റിയാല്‍ ആര്‍ടിഐ പ്രകാരം പുറത്തുവരില്ല. വിവരാവകാശ നിയമം ആദ്യം വന്നപ്പോള്‍രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ 2022 ല്‍ ഈ സെക്ഷന്‍ വീണ്ടും വിവരാവകാശ പരിധിയില്‍പ്പെടുത്തി. ഇപ്പോള്‍ വീണ്ടും വിവരാവകാശത്തില്‍ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കി. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലേയും ടി സെക്ഷനെ ആര്‍ടിഐയില്‍ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു.

വിജിലന്‍സിലെ നിര്‍ണായ വിവരങ്ങള്‍ ഇനി രഹസ്യം Read More »

മണ്ണാര്‍ക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

മണ്ണാര്‍ക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തില്‍ ചവിട്ടി അധിക്ഷേപിച്ചു എന്നാണ് പരാതി. എംഇഎസ് കോളജിലെ 10 വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.

മോദിയുടെ ഫോട്ടോയില്‍ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

മണ്ണാര്‍ക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് Read More »

മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

സി.എം.ആര്‍.എല്‍ എക്‌സാലോജിക് മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത് നല്‍കി. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മറുപടി. നിയസമസഭാ സമ്മേളനം നടക്കുന്നതും മറുപടിയില്‍ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ പതിച്ച നോട്ടീസില്‍ 23ന് പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സേവനം നല്‍കാതെ പിണറായിയുടെ മകള്‍ വീണ മാസപ്പടി വാങ്ങിയെന്ന കേസിലാണ് ഇഡി നോട്ടീസ്.

മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ല Read More »

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളില്‍ കാലാവസ്ഥ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. നാളെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റന്നാള്‍ മുതല്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത Read More »

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍. സമിതിയില്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ ഉണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ, 22 ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. ലേബര്‍ കോഡിന്റെ അനുബന്ധമായി സംസ്ഥാന ചട്ടങ്ങള്‍ രൂപകരിക്കുന്നതിലേക്ക് ആവശ്യമായ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയാണ് കമ്മിറ്റിയുടെ ചുമതല.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദമായി പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമതി രൂപീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പ് സെക്രട്ടറിയാകും സമിതി കണ്‍വീനര്‍. സമിതി രൂപീകരിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലേബര്‍ കോഡില്‍ തൊഴിലാളികളുടെ പരിധി നിര്‍ണയിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ Read More »