ഇരിട്ടി:ഉളിക്കൽ ടൗണിലെ മലഞ്ചരക്ക് കടകൾ കുത്തി തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.പേരാവൂർ തിരുവോണപ്പുറം അമ്പലക്കുഴി കോളനിയിലെ ബിജുവിനെയാണ് (27) ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടാഴ്ച്ചയ്ക്ക് മുന്നേയാണ് ഉളിക്കൽ ടൗണിലെ രണ്ട് കടകളിൽ പ്രതി മോഷണം നടത്തിയത്.
അടയ്ക്കാത്തോട്: സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങള്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാടിന്റെ പുസ്തകം പ്രാണവായു പ്രകാശനം ചെയ്തു. തുടര്‍ന്ന് ലൈബ്രറിയിലേക്ക് അംബികാസുതന്‍ മാങ്ങാടിന്റെ പുസ്തകങ്ങള്‍ വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ ജോസ് സ്റ്റീഫര്‍ ഏറ്റുവാങ്ങി. അധ്യാപകരായ ജോഷി ജോസഫ്, മഞ്ജുള അതിയടത്ത്, ഫോട്ടോഗ്രാഫര്‍ നബീന്‍ ഒടയന്‍ചാല്‍ എന്നിവര്‍ സംസാരിച്ചു.
മട്ടന്നൂര്‍: നഗരസഭ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് 6 മണി വരെ നടക്കും. വോട്ടര്‍ പട്ടികയില്‍ ആകെ 38811 വോട്ടര്‍മാരുണ്ട്. 18201 പുരുഷന്മാര്‍, 20608 സ്ത്രീകള്‍, രണ്ട് ട്രാന്‍സ്‌ജെന്‍ഡറുകള്‍. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും തിരഞ്ഞെടുപ്പ് സാമഗ്രികളും വെള്ളിയാഴ്ച ഉച്ചയോടെ മട്ടന്നൂര്‍ എച്ച്.എസ്.എസില്‍ നിന്ന് സെക്ടറല്‍ ഓഫീസര്‍മാര്‍ ഏറ്റുവാങ്ങി പോളിംഗ് ബൂത്തുകളില്‍ എത്തിച്ചു. വിതരണത്തിന് പൊതുനിരീക്ഷക ആര്‍ കീര്‍ത്തി മേല്‍നോട്ടം വഹിച്ചു. വൈകിട്ടോടെ ബൂത്തുകള്‍ വോട്ടെുപ്പിന് സജ്ജമായി. ഓരോ വാര്‍ഡിലും ഒന്ന് വീതം 35 പോളിംഗ് ബൂത്തുകളാണുള്ളത്. ആകെയുള്ള 35 വാര്‍ഡുകളിലായി 111 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്-49 പുരുഷന്മാരും 62 സ്ത്രീകളും. 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. ഓരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസര്‍, രണ്ട് പോളിംഗ് ഓഫീസര്‍മാര്‍, ഒരു പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ അഞ്ച് പേരാണ് ഉള്ളത്. 175 പോളിംഗ് ഉദ്യോഗസ്ഥരെയും റിസര്‍വ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
മാലൂര്‍: സി.പി.ഐ.എം മാലൂര്‍ ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ കൈമാറി. ചെമ്പാടന്‍ ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, ഏരിയ സെക്രട്ടറി ടി. ബാലന്‍, ഒ.കെ ഭാസ്‌കരന്‍, കോട്ടായി ജനാര്‍ദ്ദനന്‍, റജി കുമാര്‍, ലോക്കല്‍ സെക്രട്ടറി എന്‍ പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.
കേളകം: ഏവര്‍ഗ്രീന്‍ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃപാഭവനില്‍ ഒരു നേരത്തെ ഭക്ഷണവും മോട്ടോറിന് ആവശ്യമായ പൈപ്പുകളും നല്‍കി. പ്രസിഡണ്ട് ഷാജി ജോര്‍ജ്, ജോബി കുരുവിള, സിനി ബിനോയി, സി.എം ജെയിംസ് എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഈ മാസം 22ന് ആരംഭിക്കും. മുഖ്യമന്ത്രി വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും വിതരണ ഉദ്ഘാടനമുണ്ടാകും. ഓഗസ്റ്റ് 23, 24 തീയതികളിലാണ് എ.എ.വൈ കാര്‍ഡുകാര്‍ക്ക് വിതരണം. ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡുടമകള്‍ക്കും 29, 30 31 തീയതികളില്‍ നീല കാര്‍ഡുകാര്‍ക്കും സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ വെള്ള കാര്‍ഡുകാര്‍ക്കും കിറ്റ് വിതരണം ചെയ്യും. പ്രസ്തുത തീയതികളില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് 4,5 ,6 ,7 തീയതികളില്‍ അവസരം നല്‍കും. ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂര്‍ത്തിയാക്കും. ഓണം കഴിഞ്ഞ് കിറ്റ് വിതരണമുണ്ടാകില്ലെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. കാര്‍ഡ് ഉടമകള്‍ അവരുടെ കടകളില്‍ നിന്നു തന്നെ കിറ്റ് വാങ്ങണം. 57 ലക്ഷം കിറ്റുകള്‍ ഇന്നു രാവിലെ വരെ തയാറായിട്ടുണ്ട്. മെച്ചപ്പെട്ട ഗുണനിലവാരമുള്ളവയാണ് കിറ്റിലെ സാധനങ്ങള്‍. സാധനങ്ങളുടെ തൂക്കം ഉറപ്പാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം നടക്കും.
സംസ്ഥാനത്ത് സ്‌കൂളുകള്‍ക്കുള്ള ഓണം അവധി തീയതികള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 2 മുതല്‍ 11 വരെയാണ് ഓണം അവധി. ഓഗസ്റ്റ് 24 മുതല്‍ ഓണ പരീക്ഷകള്‍ ആരംഭിക്കും. അതേസമയം, നാളെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മഴയുടെ സാഹചര്യത്തില്‍ അവധികളുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ഇനിയും ബാക്കിയാണെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടിയാണ് നാളെ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സ്വര്‍ണ വില കുറഞ്ഞിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38,240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,950 രൂപയാണ്.