പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം: ന്യായീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തെ ന്യായീകരിച്ച് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റാനുള്ള തീരുമാനം പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ ഇന്ന് കേന്ദ്രമന്ത്രിയെ കണ്ട കേരളത്തില്‍ നിന്നുള്ള എംപിമാരുമായി സംസാരിച്ച ശേഷം എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇതോടെ പാലക്കാട് റെയില്‍വെ ഡിവിഷനെ വിഭജിച്ച് മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റിയ തീരുമാനം പിന്‍വലിക്കില്ലെന്ന് ഉറപ്പായി.








