Hivision Channel

Kerala news

വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന് ജാമ്യമില്ല

വയനാട്ടിലെ വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ ജയിലില്‍ തുടരും. സുല്‍ത്താന്‍ ബത്തേരി കോടതി ജാമ്യാപേക്ഷ തള്ളി. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഇന്നലെ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്.

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ ഗ്യാസ്‌ട്രോ സര്‍ജറി പരിശോധനാ ക്യാമ്പ് സെപ്റ്റംബര്‍ 21-ന് ആരംഭിക്കുന്നു

കണ്ണൂര്‍: ഉദരസംബന്ധമായ രോഗങ്ങള്‍ അലട്ടുന്നവര്‍ക്കും ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെട്ട് രണ്ടാമതൊരു വിദഗ്ധ അഭിപ്രായം തേടുന്നവര്‍ക്കും കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ ഗ്യാസ്‌ട്രോ സര്‍ജറി പരിശോധനാ ക്യാമ്പ് ആരംഭിക്കുന്നു. ക്യാമ്പിന്റെ ഭാഗമായി ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും തുടര്‍പരിശോധനകള്‍ ആവശ്യമായി വരുന്നവര്‍ക്ക് അത്യാധുനിക ലാബ്, റേഡിയോളജി പരിശോധനകള്‍ 20 ശതമാനം ഇളവുകളോടെയാണ് ക്യാമ്പ് ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 21-ന് ആരംഭിക്കുന്ന ക്യാമ്പ് 30 -ന് അവസാനിക്കും.

സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. സംമ്രാട്ട് റേ, ഡോ. അമിത് ബി. എല്‍, ഡോ. റഹീഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകളും കണ്‍സള്‍ട്ടേഷനും ആശുപത്രിയില്‍ ക്രമീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കുക എന്നതാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ആരോഗ്യരംഗത്ത് മികച്ച പരിചരണവും സേവന മികവും ഉറപ്പുനല്‍കുന്ന കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യ ഗ്യാസ്‌ട്രോ സര്‍ജറി പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, 20% ഇളവില്‍ അനുബന്ധ ലാബ് പരിശോധനകള്‍.

കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനുമായി +91 6235-000532 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വീട്ടില്‍ നിന്ന് മദ്യം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

വീട്ടില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യവും ഇന്ത്യന്‍ നിര്‍മ്മിത മദ്യവും പിടികൂടിയ കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇന്നലെ 14 ദിവസത്തേക്കാണ് ആന്റോ അഗസ്റ്റിനെ റിമാന്‍ഡ് ചെയ്തത്.

ആന്റോയുടെ വീടിന്റെ ഒന്നാംനിലയിലെ മുറിയില്‍ നിന്ന് 138 കുപ്പി മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. വന്‍തോതില്‍ ശേഖരിച്ച് വെച്ച മദ്യം വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്ഐആറിലെ പ്രാഥമിക നിഗമനം. അറസ്റ്റിന് മുന്നോടിയായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആന്റോയെ അഞ്ചു മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് മര്‍ദനമേറ്റിട്ടുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ആന്റോയുടെ മറുപടി. വലിയ തോതില്‍ മദ്യം കണ്ടെടുത്തതിനാല്‍ കേസില്‍ തുടരന്വേഷണം അത്യാവശ്യമാണെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചു.

എന്നാല്‍, മദ്യം പിടിച്ചെടുത്ത വീട് ആന്റോയുടെ ഉടമസ്ഥതയിലുള്ളതല്ലെന്ന് പ്രതിഭാഗം വാദിച്ചു. ജപ്തി ചെയ്ത വീട് മറ്റൊരു സത്രീയാണ് വാങ്ങിയതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. പ്രതിഭാഗം ഹാജരാക്കിയ രേഖ 2025ന് മുമ്പുള്ളതാണെന്നും എന്നാല്‍, 2025 ല്‍ കെട്ടിടം ആന്റോയുടെ പേരിലെന്ന് തെളിയിക്കുന്ന രേഖ പ്രോസിക്യൂഷനും ഹാജരാക്കി. കൂടാതെ, എഫ്ഐആറിലെ തിരുത്തലുകള്‍ ചൂണ്ടിക്കാട്ടിയും പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി ഇനി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 475ാം നമ്പര്‍ തടവുകാരന്‍. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തച്ചങ്കരിയെ പാര്‍പ്പിച്ചിരിക്കുന്നത് ജയിലിലെ ഹോസ്പിറ്റല്‍ ബ്ലോക്കിലാണ്. ഡോക്ടറുടെ പരിശോധനയില്‍ ആരോഗ്യനില മോശമെന്ന് കണ്ടെത്തിയാല്‍ ആശുപത്രിയിലേക്ക് മാറ്റും. 2003-2007 ഔദ്യോഗിക കാലയളവില്‍ 64 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് തച്ചങ്കരി ശിക്ഷിക്കപ്പെട്ടത്.

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 11776 പേര്‍ കേസുകളുടെ എണ്ണം 10918 ആയി

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11776 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 77 കേസുകളിലായി 88 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10918 ആയി. ഇതുവരെ 23925.120 ഗ്രാം എം.ഡി.എം.എയും 1457.401 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 26 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് അഞ്ച് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 43 കേസുകളും കോട്പ പ്രകാരം 37 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 89.330 ഗ്രാം എം.ഡി.എം.എയും 1.091 കി.ഗ്രാം കഞ്ചാവും 17.06 ഗ്രാം ഹാഷിഷ് ഓയിലും 8.14 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 34 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9864 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 781 ഉം ആണ്. സ്‌കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6877 ബോധവത്ക്കരണ പരിപാടികളും നടത്തി.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലേ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സൗരാഷ്ട്രയ്ക്ക് സമീപം വടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിലായി ന്യൂനമര്‍ദ്ദം തുടരുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുമുണ്ട്.

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാളെ നാല് ജില്ലകളിലും മറ്റന്നാള്‍ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മറ്റന്നാള്‍ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലയിലെ 1186 ഭക്ഷ്യ-പാനീയ വിതരണ സ്ഥാപനങ്ങളില്‍ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി;84 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി, 3 ഹോട്ടലുകള്‍ അടച്ചു പൂട്ടി

കണ്ണൂര്‍:ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തിവരുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ 1186 ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 100 സ്‌ക്വാഡുകള്‍ ഒറ്റ ദിവസത്തെ പരിശോധനയില്‍ പങ്കെടുത്തു. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ജൂസ് കടകള്‍, തട്ടുകടകള്‍, സോഡ- സോഫ്റ്റ് ഡ്രിങ്ക്- ഐസ് ഉല്‍പാദക കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുക, ശുചിത്വമില്ലായ്മ, മലിനജലം പുറത്തേക്ക് ഒഴുക്കി വിടുക, മാലിന്യം ശരിയായി സംസ്‌ക്കരിക്കാതിരിക്കുക, പകര്‍ച്ച വ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കുക, ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ്, ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുക എന്നീ ന്യൂനതകള്‍ കണ്ടെത്തിയ 84 കടകള്‍ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരമുള്ള നോട്ടീസ് നല്‍കി. തളിപ്പറമ്പ്, പേരാവൂര്‍, മുണ്ടേരിമൊട്ട എന്നിവിടങ്ങളില്‍ ഗുണനിലവാര സര്‍ട്ടിഫിക്കറ്റോ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡോ ഇല്ലാതെ വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച 3 ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി.

അതോടൊപ്പം പൊതുസ്ഥലത്തെ പുകവലി നിയമ ലംഘനത്തിനും പുകവലി നിരോധിത ബോര്‍ഡ് സ്ഥാപിക്കാത്തതിനും 8400 രൂപ കോട്പ ആക്ട് പ്രകാരം പിഴ ഈടാക്കി. വിവിധ കടകളുടെ വാട്ടര്‍ ടാങ്കിന്റെ ശുചിത്വം, അതിഥി തൊഴിലാളി വിവരങ്ങള്‍ എന്നിവയും സംഘം പരിശോധിച്ചു. ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

അനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴ

അനധികൃത സ്വത്ത്സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ജയില്‍ ശിക്ഷ. നാല് വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കോട്ടയം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജ് കെവി രജനീഷാണ് വിധി പറഞ്ഞത്.

തലശ്ശേരി ജില്ലാ രൂപീകരണം കാലഘട്ടത്തിന്റെ ആവശ്യം കെ കെ മാരാര്‍

തലശേരി:തലശ്ശേരി ജില്ലാ രൂപീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചരിത്രകാരനും ചിത്രകാരനുമായ കെ കെ മാരാര്‍ പ്രസ്താവിച്ചു.തലശ്ശേരി ജില്ലാ രൂപീകരണ ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരിയുടെ പ്രൗഢമായ ചരിത്ര പാരമ്പര്യവും 160 വര്‍ഷക്കാലം വടക്കേ മലബാറിന്റെ ആസ്ഥാനമായിരുന്ന കാര്യവും പരിഗണിച്ച് തലശ്ശേരി ജില്ലാ രൂപീകരണം നടക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പ്രസ്താവിച്ചു.ജില്ലാ രൂപീകരണത്തിന്റെ ആവശ്യകതയും ആയതിന്റെ രൂപരേഖയും വിശദമായി സമര്‍പ്പിച്ചുകൊണ്ട് ഡോക്ടര്‍ രാജീവ് നമ്പ്യാര്‍ മുഖ്യപ്രഭാഷണം നടത്തി.മേജര്‍ ഗോവിന്ദന്‍,തലശ്ശേരി മുനിസിപ്പല്‍ കൗണ്‍സിലര്‍ റാഷിദ ടീച്ചര്‍ തുടങ്ങി തലശ്ശേരിയിലെ വിവിധ സാംസ്‌കാരിക സാമൂഹിക സംഘടനാ പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. ജില്ലാ ആക്ഷന്‍ ഫോറം സെക്രട്ടറി മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. ആക്ഷന്‍ ഫോറം പ്രസിഡണ്ട് രഞ്ജിത്ത് രാഘവന്‍ സ്വാഗതവും കോഡിനേറ്റര്‍ മുഹമ്മദ് അലി നന്ദിയും പ്രകാശിപ്പിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരി കുറ്റക്കാരന്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരി കുറ്റക്കാരന്‍. കോട്ടയം വിജിലന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ള വ്യക്തിയാണെന്നും, ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ടോമിന്‍ ജെ തച്ചങ്കരി ആവശ്യപ്പെട്ടു. 2013-ല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസിലാണ് വര്‍ഷങ്ങള്‍ക്കൊടുവില്‍ വിധി പറഞ്ഞത്. കേസില്‍ വിധി ഉച്ചയ്ക്ക് ശേഷം 2.30ന് പറയും.

2003 ജനുവരിമുതല്‍ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഈ തുകയ്ക്കുള്ള ചിലവ് കണ്ടെത്തിയെങ്കിലും അതിനുള്ള വരവ് കാണിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല.