Hivision Channel

Kerala news

മണ്‍സൂണ്‍ ബംബര്‍ ഒന്നാം സമ്മാനമായ പത്ത് കോടി  MC 57 68 96 എന്ന നമ്പറിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മണ്‍സൂണ്‍ ബംബര്‍ BR 110 ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനമായ പത്ത് കോടി MC 57 68 96 എന്ന നമ്പറിന്. കണ്ണൂര്‍ ജില്ലയിലെ ഏജന്റ് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിക്കറ്റ് എടുത്തത് എറണാകുളം ജില്ലയില്‍ നിന്നാണ്. രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 5 ലക്ഷവും, നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000, 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും.

Consolation Prize Rs.1,00,000/-
MA 576896
MB 576896
MD 576896
ME 576896

2nd Prize Rs.10,00,000/- [10 Lakhs]
MA 530984
MB 884378
MC 351820
MD 557299
ME 685578

3rd Prize Rs.5,00,000/- [5 Lakhs]
MA 816079
MB 725332

MC 504425
MD 323192
ME 739809

4th Prize Rs.3,00,000/- [3 Lakhs]
MA 838733
MB 509385
MC 254807
MD 536900
ME 535035

ലോട്ടറിയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയില്‍ കുറവാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമര്‍പ്പിക്കണം. 30 ദിവസത്തിനുള്ളില്‍ ഇവ സമര്‍പ്പിക്കേണ്ടതുണ്ട്.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് അടിയന്തര ഇടപെടല്‍. കെഎസ്ഇബി സമര്‍പ്പിച്ച കരാറിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. കെഎസ്ഇബിയുടെ ടെന്‍ഡറില്‍ രണ്ട് കമ്പനികള്‍ വൈദ്യുതി നല്‍കാന്‍ തയ്യാറായി. 5.96 രൂപയ്ക്ക് ആണ് വൈദ്യുതി വാങ്ങുക ഒരു വര്‍ഷത്തേക്കാണ് കരാര്‍. എന്‍ടിപിഎസ് കമ്പനിയില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതി വാങ്ങും. അദാനി ഗ്രൂപ്പില്‍ നിന്നും 100 മെഗാവാട്ട് വാങ്ങും.

വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എംജി രാജമാണിക്യം പറഞ്ഞു. പ്രതിസന്ധിയെ തുടര്‍ന്ന് മൂലമറ്റം വൈദ്യുതി നിലയം ഉല്‍പാദനം കൂട്ടി. ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് താഴ്ന്നു. 0 ദശലക്ഷം യൂണിറ്റില്‍ നിന്ന് 10.47 ദശലക്ഷം യൂണിറ്റിലേക്ക് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇടുക്കി ജലാശയത്തിലെ ജലനിരപ്പും താഴ്ന്നു. പൊതുവേ ഡാമുകളിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞത് പ്രതിസന്ധി ഇരട്ടിയാക്കി.കേരളത്തിന്റെ ചരിത്രത്തില്‍ ആയിരം മെഗാവാട്ട് വൈദ്യുതി ആവശ്യകതയിലേക്ക് ജൂലൈ മാസത്തില്‍ ഇതിനുമുമ്പ് പോയിട്ടില്ല.

പീക്ക് സമയങ്ങളില്‍ വൈദ്യുതി ഉപയോഗത്തിന്റെ അളവ് ഗണ്യമായി കൂടിയത് സാഹചര്യം ഗുരുതരമാക്കിയെന്നാണ് കെഎസ്ഇബിയുടെ വാദം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ചീമേനി ആണവ നിലയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പം കെഎസ്ഇബി നിലകൊള്ളുമെന്ന് ചെയര്‍മാന്‍ എംജി രാജമാണിക്യം പറഞ്ഞു. പ്രതിസന്ധി മുന്‍കൂട്ടി കണ്ട് ബോര്‍ഡ് വൈദ്യുതി വാങ്ങിയില്ലെന്ന് മുന്‍ മന്ത്രി കെ.കൃഷ്ണന്‍ കുട്ടി കുറ്റപ്പെടുത്തി.

ചോദ്യപേപ്പര്‍ മാറി നല്‍കി; പിഎസ്സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

പിഎസ്സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ റദ്ദാക്കി. ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്, സ്റ്റോര്‍മാന്‍ എന്നിവയുടെ പരീക്ഷയാണ് അവസാനനിമിഷം റദാക്കിയത്. ചോദ്യപേപ്പര്‍ മാറിയതാണ് പരീക്ഷ റദ്ദാക്കാന്‍ കാരണം. രാവിലെയും ഉച്ചക്കും രണ്ട് ഘട്ടങ്ങളിലായി പരീക്ഷാ നടത്തുമെന്നാണ് അറിയിച്ചിരുന്നത്.

ഉച്ചക്ക് ശേഷം നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പറാണ് രാവിലെ നല്‍കിയത്. ആലപ്പുഴയിലെ ഒരു സ്‌കൂളില്‍ ചോദ്യപേപ്പര്‍ മാറിയെന്നാണ് ആദ്യം പുറത്തുവന്നിരുന്ന വിവരം. ഇതിന് പിന്നാലെ മറ്റു ജില്ലകളിലും ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യക്തമാവുകയായിരുന്നു.

ഉച്ചക്ക് ശേഷം 1.30 മുതല്‍ 3.05 വരെ നടത്താനിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ റദ്ദാക്കി എന്നാണ് പിഎസ്സിയുടെ ഔദ്യോഗിക വിശദീകരണം. എല്ലാ ജില്ലകളിലും ചോദ്യപേപ്പര്‍ മാറിയതായി റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തില്‍ ചോദ്യപേപ്പര്‍ വിതരണം ചെയ്തതില്‍ പിഎസ്സിക്ക് പറ്റിയ പിഴവാണ് എന്നാണ് പ്രാഥമിക നിഗമനം.

വിശദീകരണവുമായി PSC രംഗത്തെത്തി. കമ്പനി കോര്‍പ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റസ് ഉള്‍പ്പെടെയുള്ള പരീക്ഷയാണ് റദാക്കിയത്. ആലപ്പുഴയില്‍ ഒരു കേന്ദ്രത്തില്‍ ചോദ്യ പേപ്പര്‍ മാറി പോയെന്നു PSC. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും PSC യുടെ വിശദീകരണം.

രാജ്യത്തെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റിന്റെ വിക്ഷേപണം വിജയം

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തില്‍ ചരിത്രം കുറിച്ച് വിക്രം വണ്‍. രാജ്യത്തെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റിന്റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയറോസ്പേസ് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് റോക്കറ്റ് നിര്‍മിച്ചത്.

‘മിഷന്‍ ആഗമന്‍’ എന്നാണ് ദൗത്യത്തിന്റെ പേര്. 24 മീറ്ററാണ് റോക്കറ്റിന്റെ ഉയരം. പൂര്‍ണ്ണമായും കാര്‍ബണ്‍-കോമ്പോസിറ്റ് വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മാണം. ലിക്വിഡ് എഞ്ചിനുകള്‍ പൂര്‍ണ്ണമായും 3ഉപ്രിന്റിങ് സാങ്കേതികവിദ്യയിലാണ് നിര്‍മിച്ചത്. 21 മീറ്റര്‍ നീളവും 24 ടണ്‍ ഭാരവുമുള്ള റോക്കറ്റിന് ഭൂമിയോട് അടുത്ത ഭ്രമണപഥത്തില്‍ 450 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ശേഷിയുണ്ട്. എന്നാല്‍ ആദ്യ യാത്രയില്‍ ഉപഗ്രഹങ്ങളില്ല. മറിച്ച് നാല് പേലോഡുകളാണ് ബഹിരാകാശത്ത് എത്തിക്കുന്നത്.

ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ട് അപ് ഗ്രഹാ സ്‌പേസിന്റെ സോളാരസ് എസ് 3, മറ്റൊരു സ്റ്റാര്‍ട്ട് അപ്പായ കോസ്‌മോവേഴ്‌സ് സ്‌പേസിന്റെ എംബ്രേസ് തുടങ്ങിയ പേലോഡുകളാണ് റോക്കറ്റ് വഹിക്കുക. അന്തരീക്ഷത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുകയാണ് എമ്പ്രേസിന്റെ ലക്ഷ്യം. അവശിഷ്ടങ്ങള്‍ പിടിച്ചെടുത്ത് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ട് കത്തിക്കുക വഴിയാണ് ഈ മാലിന്യനിര്‍മാര്‍ജ്ജനം.
സി.വി. രാമന്‍, വിക്രം സാരാഭായ്, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എന്നിവരുടെ സൂക്ഷ്മ ശില്‍പ്പങ്ങളും റോക്കറ്റ് കൊണ്ടുപോകും.

റോക്കറ്റിന്റെ നിയന്ത്രണം പൂര്‍ണ്ണമായും ഇന്‍-ബില്‍റ്റ് ഇന്റലിജന്‍സ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.2022 നവംബറില്‍ ‘വിക്രം-എസ്’ എന്ന സബ്ഓര്‍ബിറ്റല്‍ റോക്കറ്റ് സ്‌കൈറൂട്ട് വിജയകരമായി പരീക്ഷിച്ചിരുന്നു. ആഗോള ബഹിരാകാശ വിപണിയില്‍ ഇന്ത്യയുടെ സ്വകാര്യ പങ്കാളിത്തം ഉറപ്പിക്കുന്നതില്‍ ഈ ദൗത്യം നിര്‍ണായക പങ്ക് വഹിക്കും.

ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ഇരിട്ടി:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ ദിനത്തില്‍ ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു.പി. കെ ജനാര്‍ദ്ദനന്‍ , ഷാനിദ് പുന്നാട് തുടങ്ങിയവര്‍ സംസാരിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണം കൂടിയേ തീരു എന്ന നിലപാടിലാണ് കെഎസ്ഇബി. ഇന്നലെയും പല സ്ഥലങ്ങളിലും അരമണിക്കൂറിലധികം വൈദ്യുതി മുടങ്ങി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതല്‍ 500 മെഗാ വാട്ട് വരെ വൈദ്യുതി ഉയരുന്ന സാഹചര്യമാണുള്ളത്. ഇപ്പോഴുള്ള വൈദ്യുതി നിയന്ത്രണം തുടര്‍ന്നാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് സര്‍ക്കാര്‍.

നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടല്‍ ഫലപ്രദമായി നടത്തുന്നുണ്ടെന്നും ജനങ്ങള്‍ സഹകരിച്ച് സ്വയം നിയന്ത്രണം ഉണ്ടാവണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങാനുള്ള ഇടപെടലും നടത്തുന്നുണ്ട്. പവര്‍ എക്‌സ്‌ചേഞ്ച് വഴി വൈദ്യുതി ആവശ്യത്തിന് കിട്ടാതെ വന്നതോടെയാണ് പീക്ക് ടൈമില്‍ നിയന്ത്രണം.പല സമയങ്ങളില്‍ ആയി വൈദ്യുതി നിയന്ത്രിക്കുന്നത്തിനെതിരെ പ്രതിഷേധവും ശക്തമാണ്.

ഉപഭോക്താക്കളും വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് കെഎസ്ഇബിയും വൈദ്യുത വകുപ്പും അറിയിക്കുന്നുണ്ട്. വര്‍ധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം.

പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. യുവക്ഷേത്ര കോളജിലെ വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. പാലക്കാട് മുണ്ടൂര്‍ ഒമ്പതാം മെയിലില്‍ വെച്ചാണ് അപകടം ഉണ്ടായത്. ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു. മുണ്ടൂര്‍ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തൃശൂരില്‍ ഓറഞ്ച് അലേര്‍ട്ട്. വടക്കന്‍ കേരളത്തില്‍ ഈ മാസം 19 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗം മുതല്‍ വടക്കന്‍ ലക്ഷദ്വീപ് പ്രദേശം വരെ വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ഉള്‍നാടന്‍ കര്‍ണാടക, വടക്കന്‍ കേരളം വഴി സമുദ്രനിരപ്പില്‍ നിന്ന് 7.6 കിലോമീറ്റര്‍ ഉയരത്തില്‍ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങള്‍ക്കും അതിനോട് ചേര്‍ന്നുള്ള ജാര്‍ഖണ്ഡ്, വടക്കന്‍ ഒഡീഷ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ക്രമേണ ദുര്‍ബലമാകാന്‍ സാധ്യതയും പ്രവചിക്കപ്പെടുന്നു.

കേരളത്തില്‍ ഇന്ന് മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തൃശൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായതോ ആയ മഴയ്ക്കും ഇന്ന് മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

ആശുപത്രികള്‍ രോഗി സൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. തുടര്‍ച്ചയായ പരാതികളുടെ അടിസ്ഥാനത്തിലുള്ള തീരുമാനമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പോരായ്മകള്‍ എന്നിവയെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി

രോഗീ പരിചരണം, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍,പെരുമാറ്റ രീതി,സേവന ധാര്‍മികത എന്നിവയില്‍ പരിശീലനം നല്‍കും.മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒഴികെയുള്ള മറ്റെല്ലാ വിഭാഗം ആശുപത്രി ജീവനക്കാര്‍ക്കും പരിശീലനം നിര്‍ബന്ധമാണ്. രണ്ട് മാസത്തിനകം പരിശീലനം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം.മെഡിക്കല്‍ ഓഫീസര്‍മാര്‍ ഒഴികെ മെഡിക്കല്‍ കോളേജ് മുതല്‍ താലൂക്ക് വരെയുള്ള ആശുപത്രികളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. ആശുപത്രികളിലെ സുരക്ഷ ജീവനക്കാര്‍ക്കും നിര്‍ബന്ധിത പരിശീലനം നല്‍കും.

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ ഇന്ന് പുതിയ അധ്യായം. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ്- സോനിപ്പത്ത് റൂട്ടില്‍ ‘നമോ ഗ്രീന്‍ റെയില്‍’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിന്‍ ഓടി തുടങ്ങി.

ഹരിയാന ജിന്ദിലെ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് രാജ്യത്തിന്റെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തത്. ചടങ്ങില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും പങ്കെടുത്തു. ആദ്യ ഹൈഡ്രജന്‍ ട്രെയിനിലൂടെ ഹരിയാന ചരിത്രത്തില്‍ ഇടം പിടിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും രാജ്യത്തെ ഇന്ധന ഊര്‍ജ്ജ മേഖലകള്‍ പ്രതിസന്ധിയിലായില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജിന്ദില്‍ നിന്ന് സോനിപ്പത്തിലേക്കും തിരിച്ചുമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ട്രെയിന്‍ പുറത്തുവിടുന്നത് നീരാവി മാത്രമാണ്. 8 പാസഞ്ചര്‍ ചെയര്‍ കാറുകളും രണ്ട് ഡ്രൈവിങ് പവര്‍ കാറുകളും ഉള്‍പ്പെടെ ആകെ 10 കോച്ചുകളാണ് ട്രെയിനുള്ളത്. ആകെ 2,600 യാത്രക്കാരെ വഹിക്കാന്‍ കഴിയും. 75 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. ഹരിയാനയിലെ ചടങ്ങില്‍ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.