Hivision Channel

Kerala news

നവരാത്രി ആഘോഷകമ്മിറ്റി രൂപീകരിച്ചു

മണത്തണ: സപ്തമാതൃപുരം ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷകമ്മിറ്റി രൂപീകരിച്ചു. മണത്തണ എസ്.എന്‍.ഡി.പി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 51 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. പ്രസിഡണ്ടായി ഗംഗാധരന്‍ കോലഞ്ചിറയെയും, വൈസ് പ്രസിഡണ്ടായി സി.പ്രഭാകരന്‍ നായര്‍, ബി.കെ മുരളീധരന്‍ എന്നിവരെയെയും, ജനറല്‍ സെക്രട്ടറിയായി ശ്രീകുമാര്‍ കൂടത്തിലിനെയും, സെക്രട്ടറിമാരായി ബിനേഷ് നാമത്ത്, സുഗേഷ്, ട്രഷറര്‍ എം.പി രാമചന്ദ്രന്‍, രക്ഷാധികാരികളായി ടി.വാസുദേവന്‍ നായര്‍, കെ.മുകുന്ദന്‍ മാസ്റ്റര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു

ശാന്തിഗിരി: കോളിത്തട്ട് ഗവ. എല്‍.പി സ്‌കൂളില്‍ കര്‍ഷക ദിനാചരണം സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.എ ലിസി അധ്യക്ഷത വഹിച്ചു. കര്‍ഷകന്‍ തോമസ് വള്ളിയില്‍ മുഖ്യാതിഥിയായി. കര്‍ഷകനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഉല്ലാസ് ജി ആര്‍, സജിഷ എന്‍.ജെ, രജിത കെ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ കര്‍ഷകനുമായി സംവദിച്ചു. സ്‌കൂള്‍ മുറ്റത്ത് വാഴ തൈ നട്ടു.

കോണ്‍ഗ്രസിന്റെ കൊടിയും കൊടിമരവും നശിപ്പിച്ചതായി പരാതി

നീണ്ടുനോക്കി: കോണ്‍ഗ്രസിന്റെ കൊടിയും കൊടിമരവും നശിപ്പിച്ചതായി പരാതി. നീണ്ടുനോക്കി ഒറ്റപ്ലാവില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച കൊടിമരമാണ് നശിപ്പിച്ചത്. കൊട്ടിയൂര്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ ഇതു സംബന്ധിച്ച് കേളകം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണയും നടത്തി.

രാമായണ മാസ സമാപനവും കര്‍ഷക ദിനാചരണവും

കൊട്ടിയൂര്‍:എന്‍.എസ്.എസ്.കെ യു.പി സ്‌കൂളില്‍ രാമായണ മാസ സമാപനവും കര്‍ഷക ദിനാചരണവും നടത്തി. രക്ഷിതാക്കളിലെ മികച്ച കര്‍ഷകരായ പ്രസാദ് മുകുളേല്‍, ബിന്‍സി ഉറുമ്പില്‍ എന്നിവരെ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗം കരിക്കോട്ടക്കരി ഹെഡ്മാസ്റ്റര്‍ സോജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രാമായണ മാസ സമാപന യോഗത്തില്‍ ക്വിസ് വിജയികളായ വിദ്യാര്‍ത്ഥികളെ ഉമ കെ.ബി അനുമോദിച്ചു. ഹെഡ്മിസ്ട്രസ്‌ സുമിത ടീച്ചര്‍, ദേവരാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലങ്ങള്‍ https://keralaresults.nic.in/-ല്‍ ലഭ്യമാണ്. ജൂണിലാണ് പ്ലസ് വണ്‍ പരീക്ഷകള്‍ നടന്നത്. 4.2 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.

കര്‍ഷക ദിനാഘോഷവും ആദിവാസി കുടുംബങ്ങള്‍ക്കുള്ള പട്ടയ വിതരണവും

കോളയാട്: കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് കോളയാട് ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കോളയാട് പഞ്ചായത്തിലെ തിരഞ്ഞെടുത്ത കര്‍ഷകരെ ആദരിച്ചു. ചടങ്ങില്‍ കോളയാട്, ചിറ്റാരിപറമ്പ് പഞ്ചായത്തുകളിലെ പട്ടയം ലഭിക്കാത്ത 75 ആദിവാസി കുടുംബങ്ങള്‍ക്കുള്ള വനാവകാശ പട്ടയ വിതരണവും നടന്നു. കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം റിജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.ഇ സുധീഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മ്മാന്‍ കെ.ടി കുഞ്ഞഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന നാരായണന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷന്‍മാരായ ടി ജയരാജന്‍ മാസ്റ്റര്‍, ടി ഉമാദേവി ടീച്ചര്‍, ശ്രീജ പ്രദീപന്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.വി ജോസഫ്, പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത്, ടി രവി, എം.ജെ പാപ്പച്ചന്‍മാസ്റ്റര്‍, കെ.ടി ജോസഫ്, സാജന്‍ ചെറിയാന്‍, എന്‍ രാജു, സജീവന്‍ ആലച്ചേരി, ജോര്‍ജ് കാനാട്ട്, കൃഷി അസിസ്റ്റന്റ് എസ്.കെ ഷാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.

കര്‍ഷക ദിനാഘോഷവും കര്‍ഷകരെ ആദരിക്കലും

പേരാവൂര്‍: ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ചിങ്ങം 1 കര്‍ഷക ദിനാഘോഷവും കര്‍ഷകരെ ആദരിക്കലും പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍ കര്‍ഷകരെ ആദരിച്ചു.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി രാജശ്രീ പദ്ധതി വിശദീകരണം നടത്തി.

കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി രാജശ്രീ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഗീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രീതി ലത, റീന നാരായണന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ വി ശരത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം ഷൈലജ ടീച്ചര്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ റീന മനോഹരന്‍, പഞ്ചായത്ത് അംഗങ്ങളായ ജോസ് ആന്റണി, പൂക്കോത്ത് റെജീന സിറാജ്, ബേബി സോജ, കെ ശശീന്ദ്രന്‍,വി പത്മനാഭന്‍, അരിപ്പയില്‍ മുഹമ്മദ് ഹാജി, ജോസഫ് കളപ്പുരയ്ക്കല്‍, എ കെ ഇബ്രാഹിം, തൊണ്ടിയില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സണ്ണി സിറിയക്, മണത്തണ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ഷംസുദ്ധീന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷാനി ശശീന്ദ്രന്‍, കൃഷി അസിസ്റ്റന്റ് പി.എം രഘു എന്നിവര്‍ സംസാരിച്ചു.

മുതിര്‍ന്ന കര്‍ഷകന്‍ സി ബാലന്‍, മികച്ച കര്‍ഷകരായ ജെയിംസ് തുരുത്തിപള്ളി, സജി തോട്ടത്തില്‍, സംമിശ്ര കര്‍ഷകന്‍ ഈപ്പച്ചന്‍ എം.പി, ജൈവ കര്‍ഷകന്‍ ടി.എ അബൂബക്കര്‍, വനിത കര്‍ഷക ബബിത മുരളീധരന്‍, യുവ കര്‍ഷകന്‍ ജോബി പെരുമ്പനാനിക്കല്‍, വിദ്യാര്‍ത്ഥി കര്‍ഷകന്‍ കൃഷ്ണാനന്ദ്, എസ്.ടി കര്‍ഷകന്‍ പി.കെ ബിനു, വിദേശ ഫലവൃക്ഷ കര്‍ഷകന്‍ കെ.ഡി സെബാസ്റ്റ്യന്‍ കിഴക്കയില്‍, മികച്ച ക്ഷീര കര്‍ഷകന്‍ ആന്റണി തോമസ് എന്നിവരെയാണ് ആദരിച്ചത്. കര്‍ഷകദിനാഘോഷത്തോടനുബന്ധിച്ച് വിളംബരഘോഷ യാത്രയും നടത്തി.

അക്‌സ ബ്യൂട്ടി ക്ലിനിക്ക് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു

കൊട്ടിയൂര്‍: നീണ്ടനോക്കിയില്‍ അക്‌സ ബ്യൂട്ടി ക്ലിനിക്ക് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. എയ്ഡന്‍, എഡിസണ്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബാബു കാരുവേലില്‍, നീണ്ടുനോക്കി ടൗണിലെ വ്യാപാരികള്‍, ബ്യൂട്ടി ക്ലിനിക്ക് ഉടമ സിജി ജെയിസണ്‍ എന്നിവര്‍ പങ്കെടുത്തു.

പ്ലസ് വണ്‍; ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് വീണ്ടും അവസരം

പ്ലസ വണ്‍ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മൂന്നാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ നല്‍കാം. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാലും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും പരിഗണിക്കപ്പെടാത്ത വിദ്യാര്‍ത്ഥികള്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷ നല്‍കാം. മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളില്‍ പരിഗണിക്കാനായി അപേക്ഷ പുതുക്കി നല്‍കാം. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും ഈ അവസരത്തില്‍ തെറ്റുതിരുത്തിയുള്ള അപേക്ഷ നല്‍കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള ഒഴിവും വിജ്ഞാപനവും മുഖ്യഘട്ട പ്രവേശനത്തിനുള്ള സമയപരിധിക്കുശേഷം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. രണ്ടാം അലോട്ട്‌മെന്റ്് ഇന്ന് വൈകിട്ട് ആറുവരെയാണ്. മെറിറ്റ് ക്വാട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലെറ്ററില്‍ പറഞ്ഞിട്ടുള്ള ഫീസ് മാത്രമേ അടയ്ക്കേണ്ടതുള്ളു. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികളെല്ലാം രക്ഷിതാക്കള്‍ക്കൊപ്പം ഇന്ന് വൈകിട്ട് അഞ്ചിനുമുമ്പ് സ്‌കൂളുകളില്‍ പ്രവേശനത്തിന് എത്തണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചു. രണ്ടാം അലോട്ട്‌മെന്റിനൊപ്പം സ്‌പോര്‍ട്‌സ്, കമ്യൂണിറ്റി ക്വാട്ടകളിലുള്ള പ്രവേശനവും നടക്കും.

ബി.എ ജേര്‍ണലിസത്തില്‍ രണ്ടാം റാങ്ക് നേടിയ ഐശ്വര്യയെ അനുമോദിച്ചു

കൊട്ടിയൂര്‍: ശ്രീനാരായണ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എ ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷനില്‍ രണ്ടാം റാങ്ക് നേടിയ ഐശ്വര്യയെ അനുമോദിച്ചു. ലൈബ്രറി പ്രസിഡണ്ട് സി.എ രാജപ്പന്‍, കെ.പി പസന്ത്, ഇ.എന്‍ രാജേന്ദ്രന്‍, പി.കെ ജയരാജന്‍, എ.എന്‍ ഷാജി എന്നിവര്‍ പങ്കെടുത്തു.