Hivision Channel

latest news

കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിയ ഐഫോണുകള്‍ കാണാതായത് വിജിലന്‍സ് അന്വേഷിക്കും

കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിയ ഐഫോണുകള്‍ കാണാതായത് വിജിലന്‍സ് അന്വേഷിക്കും. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനല്‍കി.

7.16 കോടി രൂപ മുടക്കി ആരോഗ്യവകുപ്പ് വാങ്ങിയ 224 ഐഫോണുകളില്‍ പലതും കാണാനില്ലെന്ന് കഴിഞ്ഞദിവസമാണ് കെ മുരളീധരന്‍ നിയമസഭയില്‍ പറഞ്ഞത്. കോവിഡ് കാലത്ത് വാങ്ങിയ ഈ ഐഫോണുകളില്‍ ചിലത് ആശുപത്രികളില്‍ കൂട്ടിയിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു. കണ്ണ് പരിശോധനയ്ക്കായുള്ള ഫണ്ടസ് ക്യാമറയില്‍ ഘടിപ്പിക്കാനായാണ് ആരോ?ഗ്യവകുപ്പ് ഐഫോണുകള്‍ വാങ്ങിയിരുന്നത്. ഇതില്‍ പലതും കാണാനില്ലെന്ന കണ്ടെത്തലിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം വരുന്നത്.

കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിയ ഐഫോണുകള്‍ കാണാതായത് വിജിലന്‍സ് അന്വേഷിക്കും Read More »

പി എസ് സി പരീക്ഷാക്രമക്കേട്; രണ്ട് എഫ്ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്

പി എസ് സി പരീക്ഷാക്രമക്കേടില്‍ രണ്ട് എഫ്ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്. ഖാദി ബോര്‍ഡിലെ വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തുടങ്ങിയ പരീക്ഷകളിലാണ് കേസെടുത്തത്. ഖാദി ബോര്‍ഡില്‍ പിഎസ്സി അംഗത്തിന്റെ ബന്ധുമിനായിരുന്നു നിയമനം ലഭിച്ചത്. ഫിഷറീസ് വകുപ്പില്‍ ചോദ്യം തയ്യാറാക്കിയ കോളജിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു നിയമനം.

നാളെയാണ് പിഎസ്സി ചെയര്‍മാന്‍ എം ആര്‍ ബൈജു ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുക. അതേസമയം പരീക്ഷ ക്രമക്കേടില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പിഎസ്സിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.

പി എസ് സി പരീക്ഷാക്രമക്കേട്; രണ്ട് എഫ്ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച് Read More »

മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ണ്ണായക മാറ്റങ്ങളുമായി കേന്ദ്രസര്‍ക്കാര്‍.100% എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് കേന്ദ്ര അനുമതി

മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ണ്ണായക മാറ്റങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. 100% എഥനോള്‍ വരെ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയാണ് ഭേദഗതി നടപ്പാക്കിയത്. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഔദ്യോഗികമായി വിജ്ഞാപനം ഇറക്കി. ഇന്ധന ഇറക്കുമതി കുറയ്ക്കാനും മലിനീകരണം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നിര്‍ണ്ണായക നീക്കം. ഇ 100, ഇ 85 തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫ്‌ലെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ക്കാണ് പച്ചക്കൊടി.

നിലവില്‍ ഇ-20 വരെ ഉപയോഗിക്കാനായി നിര്‍മ്മിച്ച വാഹനങ്ങളില്‍ അതില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്താന്‍ ആകില്ല. എഥനോള്‍ കൂടുതല്‍ കലര്‍ത്തിയ പെട്രോള്‍ ഒഴിക്കാവുന്ന വാഹനങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. അതേസമയം നിലവിലുള്ള സാധാരണ പെട്രോള്‍ കാറുകളിലോ ഇ20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലോ ഇ100 ഉപയോഗിക്കാന്‍ അനുവാദമില്ല. പുതിയ ഭേദഗതിയോടെ മാരുതി സുസുകി, ടൊയോട്ട, ടാറ്റാ മോട്ടോഴ്‌സ്, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ ഉയര്‍ന്ന എഥനോള്‍ മിശ്രിതത്തില്‍ ഓടുന്ന ഫ്‌ലെക്‌സ്-ഫ്യുവല്‍ മോഡലുകള്‍ വിപണിയിലിറക്കാന്‍ സജ്ജമാകുകയാണ്.

മാരുതി സുസുകി വേഗണ്‍ ആര്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ മോഡല്‍ ഇതിനകം തരംഗമായിരുന്നു. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന്റെ ഭാരപരിധിയും പുതിയ ഭേദഗതിപ്രകാരം ഉയര്‍ത്തിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ എല്‍എംവികളുടെ ഭാരപരിധി 3000കിലോയില്‍ നിന്ന് 3500 കിലോ ആയാണ് ഉയര്‍ത്തിയത്.

മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ണ്ണായക മാറ്റങ്ങളുമായി കേന്ദ്രസര്‍ക്കാര്‍.100% എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് കേന്ദ്ര അനുമതി Read More »

എസ്‌ഐആര്‍; വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ കണ്ടെത്താന്‍ ഉപയോഗിച്ച സോഫ്റ്റ് വെയര്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി വോട്ടര്‍ പട്ടികയിലെ അപാകതകള്‍ കണ്ടെത്താന്‍ ഉപയോഗിച്ച സോഫ്റ്റ് വെയര്‍ പേരും പതിപ്പും വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഈ വിവരങ്ങള്‍ വ്യാപാര രഹസ്യം, ബൗദ്ധിക സ്വത്ത്, വാണിജ്യ ആത്മവിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്.

തെലങ്കാനയിലെ കരിമ്പൂര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ എംഎ മുജീബ് അയ്യൂബ് ആണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. ജൂലൈ 27-ന് നല്‍കിയ അപേക്ഷയില്‍ എസ്‌ഐആര്‍ സമയത്ത് വോട്ടര്‍ പട്ടികയിലെ പിശക്, അപകാത, പൊരുത്തക്കേടുകള്‍ തിരിച്ചറിയാന്‍ ഏത് സോഫ്റ്റ്വെയര്‍, അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷനാണ് ഉപയോഗിച്ചതെന്നും ഇതിനായി ഏതെങ്കിലും എഐ പ്ലാറ്റ്‌ഫോമുകളുടെ സഹായം ലഭിച്ചോ എന്നുമടക്കം ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ ഇവിഎം നിര്‍മ്മാതാക്കള്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കുമ്പോള്‍ വോട്ടിങ് മെഷീനുമായി ബന്ധപ്പെട സോഴ്സ് കോഡുകള്‍ പങ്കുവെക്കാന്‍ വിസമ്മതിച്ചിരുന്നു. എസ്‌ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യത്തില്‍ സമരങ്ങള്‍ രാജ്യവ്യാപകമായി തുടരുന്നതിനിടെയാണ് ഈ വിവരം പുറത്തുവന്നത്.

എസ്‌ഐആര്‍; വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ കണ്ടെത്താന്‍ ഉപയോഗിച്ച സോഫ്റ്റ് വെയര്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ Read More »

സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.ഭാരം കുറഞ്ഞ പേപ്പര്‍ ഉപയോഗിച്ചുള്ള പുസ്തകങ്ങള്‍ നിര്‍മ്മിക്കും

സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദീന്‍ സഭയില്‍ വ്യക്തമാക്കി. അടുത്തമാസം 24ന് ഇത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ പേപ്പര്‍ ഉപയോഗിച്ചുള്ള പുസ്തകങ്ങള്‍ നിര്‍മ്മിക്കും.

പുസ്തകങ്ങള്‍ അര്‍ദ്ധ വാര്‍ഷികം എന്ന നിലയില്‍ ചുരുക്കാന്‍ വേണ്ടിയുള്ള നടപടികളും ആലോചിക്കുന്നു. കൈപ്പമംഗലം എംഎല്‍എ കെ കെ വത്സരാജിന് മണ്ഡലത്തിലെ സ്‌കൂള്‍ ലീഡര്‍ നല്‍കിയ നിവേദനം ആണ് റൂള്‍ 113 പ്രകാരം നിയമസഭയില്‍ ചര്‍ച്ചയായത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്നതാണ് ആവശ്യം.

നിയമസഭാ ചട്ടം 113 നിയമസഭാംഗങ്ങള്‍ക്കു സഭയില്‍ പെറ്റീഷന്‍ അവതരിപ്പിക്കുന്നതിനുള്ളതാണ്. വിദ്യാര്‍ഥിനി നല്‍കിയ നിവേദനം എംഎല്‍എ സ്പീക്കറുടെ ഓഫിസിന്റെ ശ്രദ്ധയില്‍പെടുത്തുകയും പെറ്റീഷനായി അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു. ഇതിന്‍മേല്‍ സഭയില്‍ ചര്‍ച്ച അനുവദിക്കില്ല. പെറ്റീഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയാണ് രീതി.

സ്‌കൂള്‍ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.ഭാരം കുറഞ്ഞ പേപ്പര്‍ ഉപയോഗിച്ചുള്ള പുസ്തകങ്ങള്‍ നിര്‍മ്മിക്കും Read More »

പി എസ് സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

പി എസ് സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കുന്നത് ആലോചനയില്‍ ഇല്ല. മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍ പി എസ് സി അംഗങ്ങള്‍ ആകുന്നത് തടയേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പി എസ്സിക്കെതിരെ ഡിജിപിക്ക് മാത്രം 180 പരാതികള്‍ ലഭിച്ചു. ക്രമക്കേടുകളില്‍ പി എസ് സി ചെയര്‍മാനും അംഗങ്ങള്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നിയമസഭയില്‍ ജി സുധാകരന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍.

പി എസ് സി അംഗങ്ങളുടെ എണ്ണം കുറക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം ‘അര്‍ണബ്’ ചുഴലിക്കാറ്റായി മാറി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം ‘അര്‍ണബ്’ ചുഴലിക്കാറ്റായി മാറി. കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിലും സമീപ പ്രദേശങ്ങളിലും നിലകൊള്ളുന്ന അര്‍ണബ് മറ്റന്നാള്‍ ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന അര്‍ണബ്, ഇന്ന് അര്‍ദ്ധരാത്രിയോടെ കടുത്ത ചുഴലിക്കാറ്റായും ഒക്ടോബര്‍ 27 ഓടെ അതിതീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിക്കും. തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന അര്‍ണബ് ചുഴലിക്കാറ്റ് ഒക്ടോബര്‍ 28 ന് ഉച്ചയ്ക്ക് മുന്‍പായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്തുകൂടി കരതൊടുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഗോപാല്‍പൂരില്‍ നിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 650 കിലോമീറ്ററും അകലെയാണ് ഇതിന്റെ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 140 കിലോമീറ്റര്‍ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ അര്‍ണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം ‘അര്‍ണബ്’ ചുഴലിക്കാറ്റായി മാറി Read More »

ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും തുല്യ അധികാരമാണെന്ന് ഡിവിഷന്‍ ബഞ്ച്

ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും തുല്യ അധികാരമാണെന്ന് ഡിവിഷന്‍ ബഞ്ച്. ജഡ്ജിമാരുടെ എണ്ണം കൂടിയ ബെഞ്ചുകള്‍ക്ക് മറ്റൊരു ബെഞ്ചിനു മേല്‍ മേല്‍നോട്ട അധികാരം സ്ഥാപിക്കാനാകില്ലെന്നും ഹൈക്കോടതി. സര്‍വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് എതിരായ അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നീരിക്ഷണം.

രണ്ടംഗ ഡിവിഷന്‍ ബെഞ്ചിന്, സിംഗിള്‍ ബെഞ്ചിനോട് എങ്ങനെ കേസുകള്‍ വിലയിരുത്തണമെന്ന തരത്തില്‍ ഉപദേശമോ നിര്‍ദേശമോ നല്‍കാന്‍ അധികാരമില്ലെന്നാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഹൈക്കോടതിയിലെ ജഡ്ജിമാര്‍ എല്ലാവരും തുല്യ പദവി വഹിക്കുന്നവരാണ്. ചീഫ് ജസ്റ്റിസ് എന്നത് ‘തുല്യരില്‍ ഒന്നാമന്‍’ എന്ന സ്ഥാനം വഹിക്കുന്നുവെന്ന് മാത്രം.

എല്ലാ ബെഞ്ചുകളും തുല്യമാണ്, അവയില്‍ ഒന്നുപോലും മറ്റൊന്നിന് താഴെയോ മുകളിലോ എന്ന് അര്‍ത്ഥമില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സര്‍വ്വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയ്‌ക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ണായക വിലയിരുത്തല്‍.

ഏതെങ്കിലും ഹര്‍ജിയില്‍ മതിയായ കാരണങ്ങളാല്‍ സിംഗിള്‍ ബെഞ്ച് ഇടപെടാതിരുന്നാല്‍ അത്തരം ഉത്തരവ് ഡിവിഷന്‍ ബെഞ്ചിന് റദ്ദ് ചെയ്യാം. എന്നാല്‍ സിംഗിള്‍ ബെഞ്ച് ജഡ്ജിയെ കുറ്റപ്പെടുത്താന്‍ ഡിവിഷന്‍ ബഞ്ചിന് അവകാശമില്ലെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും തുല്യ അധികാരമാണെന്ന് ഡിവിഷന്‍ ബഞ്ച് Read More »

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത.12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. പാലക്കാട്, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യല്ലോ അലര്‍ട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കൂടി മഴ തുടരും എന്നാണ് നിലവില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത.12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് Read More »

പി എസ് സി അംഗങ്ങളെ പുറത്താക്കണമെന്ന രാഷ്ട്രപതിയ്ക്കുള്ള ഗവര്‍ണറുടെ ശിപാര്‍ശയെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പി എസ് സി അംഗങ്ങളെ പുറത്താക്കണമെന്ന രാഷ്ട്രപതിയ്ക്കുള്ള ഗവര്‍ണറുടെ ശിപാര്‍ശയെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പി എസ് സിക്ക് എതിരെ ധാരാളം പരാതികള്‍ ലഭിക്കുന്നുണ്ട്. കോടതിയുടെ വിമര്‍ശനത്തെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നു. പിഎസ്സി യുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഗവര്‍ണറുടെ നീക്കത്തെ കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും പരിശോധിച്ച ശേഷമേ അതേകുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ഗവണ്‍മെന്റിനെ അറിയിച്ചിട്ടല്ല ഗവര്‍ണര്‍ കത്ത് കൊടുത്തത്. നമുക്ക് അറിയാത്ത കാര്യമാണ് അദ്ദേഹം പറഞ്ഞു.

പി എസ് സി അംഗങ്ങളെ പുറത്താക്കണമെന്ന രാഷ്ട്രപതിയ്ക്കുള്ള ഗവര്‍ണറുടെ ശിപാര്‍ശയെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല Read More »