Hivision Channel

latest news

വ്യാപക പ്രളയ സാഹചര്യമില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി……

മഴക്കെടുതിയെ നേരിടാന്‍ സംസ്ഥാനത്ത് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്. മിന്നല്‍ പ്രളയങ്ങളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കുന്നത്. 2018ന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. 

 മിന്നല്‍ പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ കരുതിയിരിക്കണമെന്നാണ് ശേഖര്‍ കുര്യാക്കോസ് അറിയിക്കുന്നത്. സ്ഥിതിഗതികള്‍ നേരിടുന്നതിനായി ഒന്‍പത് എന്‍ഡിആര്‍എഫ് സംഘങ്ങള്‍ സംസ്ഥാനത്തുണ്ട്. വ്യാപക പ്രളയസാഹചര്യമില്ലെന്നും ഡാമുകളിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാപക പ്രളയ സാഹചര്യമില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി…… Read More »

KERALA NEWS പ്രളയസാധ്യത; എന്‍.എസ്.എസ്-എന്‍.സി.സി സേവനം ഉറപ്പാക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു……

Read more at: https://hivisionchannel.in/flood-risk-nss-ncc-will-ensure-service-minister-dr-r-point

കനത്ത മഴയെത്തുടര്‍ന്നുള്ള പ്രളയസമാന സ്ഥിതി നേരിടാന്‍ എന്‍.എസ്.എസ്-എന്‍.സി.സി പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്തിറങ്ങുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു. സംസ്ഥാനത്തെ എല്ലാ എന്‍എസ്എസ് യൂണിറ്റുകളിലെയും വളണ്ടിയര്‍മാരുടെ സേവനം വിട്ടുനല്‍കാന്‍ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാഭരണകൂടങ്ങളെ സഹായിക്കാന്‍ കേഡറ്റുകളെയും കവചിത വാഹനങ്ങളെയും സജ്ജമാക്കി നിര്‍ത്തണമെന്ന് എന്‍സിസി അഡീഷണല്‍ ഡയറക്ടര്‍ ജനറലിനോടും ആവശ്യപ്പെട്ടു. റവന്യൂ അധികൃതര്‍ ആവശ്യപ്പെടുന്ന സമയത്ത് ഇവര്‍ ഇറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

KERALA NEWS പ്രളയസാധ്യത; എന്‍.എസ്.എസ്-എന്‍.സി.സി സേവനം ഉറപ്പാക്കും: മന്ത്രി ഡോ. ആര്‍ ബിന്ദു…… Read More »