Hivision Channel

latest news

പി എം ശ്രീയില്‍ അന്തിമ തീരുമാനം ആയില്ലെന്ന് മുഖ്യമന്ത്രി

പി എം ശ്രീ വിഷയത്തില്‍ അന്തിമ തീരുമാനം ആയില്ലെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍. കരിക്കുലത്തില്‍ കേന്ദ്ര ഇടപെടല്‍ അനുവദിക്കില്ല. സ്‌കൂള്‍ സെലക്ഷനിലും കേന്ദ്ര ഇടപെടല്‍ തടയുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ റിസള്‍ട്ട് ആറുമാസത്തിനകം കാണാന്‍ ആകുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

ഓണക്കാലത്തെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ യോഗത്തില്‍ സര്‍ക്കാരിന് അഭിനന്ദനം ലഭിച്ചു. ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം എത്രയും പെട്ടന്ന് ഉണ്ടാകുമെന്നും കെപിസിസി ഭാരവാഹി യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. ഈ ആഴ്ച കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികളുടെ ലിസ്റ്റ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി ശുപാര്‍ശയില്‍ എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ തീരുമാനമായി. നിയമവശങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം തീരുമാനം മതി എന്നാണ് നേതാക്കളുടെ അഭിപ്രായം. സങ്കീര്‍ണമായ വിഷയമാണ് ഇതെന്ന് സണ്ണി ജോസഫ് അറിയിച്ചു. ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് കയ്യാങ്കള്ളിയില്‍ അന്വേഷണ റിപ്പോര്‍ട്ട് KPCC പ്രസിഡന്റിന് കൈമാറി.

പി എം ശ്രീയില്‍ അന്തിമ തീരുമാനം ആയില്ലെന്ന് മുഖ്യമന്ത്രി Read More »

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം: പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ്

കനത്ത ചൂടില്‍ ജനങ്ങളെ വലച്ച് വൈദ്യുതി നിയന്ത്രണം. കഴിഞ്ഞ രാത്രിയിലും കറന്റ് പോയത് പല തവണ. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. സര്‍ക്കാരിന്റെ ഏകോപനം ഇല്ലായ്മയാണെന്ന് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് മുന്‍ വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടി കുറ്റപ്പെടുത്തി.

വൈദ്യുതി നിയന്ത്രണം, മുന്നറിയിപ്പ് നല്‍കിയ ശേഷമെന്ന മന്ത്രി സണ്ണി ജോസഫിന്റെ വാഗ്ദാനം ഇന്നലെയും പാഴായി. ദൈനംദിന ജീവിതത്തിന്റെ ക്രമം താളം തെറ്റിയെന്ന് സാധാരണക്കാരുടെ വിലാപം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഒന്നില്‍ കൂടുതല്‍ തവണ വൈദ്യുതി മുടങ്ങുന്നത് ചിലയിടങ്ങളില്‍ മാത്രമാണെന്നാണ് മന്ത്രിയുടെ മറുപടി.

ഈ മാസം മുഴുവനും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാത്രികാലങ്ങളില്‍ വൈദ്യുതി ഉപയോഗിക്കുന്നതില്‍ ആളുകള്‍ കുറച്ച് നിയന്ത്രണം വരുത്തണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം: പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ് Read More »

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണയെക്കാള്‍ മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

അതേസമയം ഇന്ന് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. നാളെ നാല് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

മറ്റന്നാളും നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്. പതിമൂന്നാം തീയതി മുതല്‍ വീണ്ടും മഴ കുറയുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ അടക്കം കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കുട, സണ്‍ ഗ്ലാസ്, അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കണം. നിര്‍ജലീകരണം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കണമെന്ന് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു Read More »

18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ വേണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ വേണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. കുട്ടികള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ മാതാപിതാവിന്റെ നിര്‍ബന്ധിത സമ്മതവും ഇ-കെവൈസി ഉള്‍പ്പെടെയുള്ള സ്ഥിരീകരണവും വേണമെന്നാണ് ആവശ്യം. ഓണ്‍ലൈന്‍ ഗ്രൂമിങ്, ലൈംഗിക ചൂഷണം, സൈബര്‍ ബുള്ളിയിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം തുടങ്ങിയ അപകടങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ഐടി ചട്ടങ്ങളില്‍ ഭേദഗതിയോ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളോ കൊണ്ടുവരണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം; കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ വേണമെന്ന ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ് Read More »

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗമാണ്. അഞ്ച് പതിറ്റാണ്ടായി മാധ്യമ രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമാണ് കെ കുഞ്ഞിക്കണ്ണന്‍. ജന്മഭൂമിയുടെ റെസിഡന്റ് എഡിറ്റര്‍ ആണ്. കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കെ കുഞ്ഞിക്കണ്ണന്റെ കെ ജി മാരാറുടെ ജീവ ചരിത്രം വലിയ ചര്‍ച്ചയായിരുന്നു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ബിജെപി നേതാവുമായ കെ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു Read More »

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴയെത്തിയേക്കും. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ന് മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത Read More »

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകള്‍ കുറയുന്നില്ല; പ്രതിദിന രോഗികള്‍ പതിനായിരത്തിന് മുകളില്‍

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികളെന്നാണ് കണക്ക്. ഇന്‍ഫ്‌ലുവന്‍സ ബാധിതരുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. ചൊവാഴ്ച മാത്രം 147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വിദ്യാലയങ്ങളിലും പനി കണക്ക് ഉയര്‍ന്നു. രോഗികള്‍ കൂടുതലും പാലക്കാട്, തൃശൂര്‍, മലപ്പുറം, കാസര്‍കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകള്‍ കുറയുന്നില്ല; പ്രതിദിന രോഗികള്‍ പതിനായിരത്തിന് മുകളില്‍ Read More »

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിഗ്‌നറോസിന് യാത്രയയപ്പ് നല്‍കി

കണ്ണൂര്‍ ജില്ലയിലെ ദീര്‍ഘകാല സേവനത്തിനു ശേഷം എറണാകുളത്തേക്ക് സ്ഥലംമാറി പോകുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിഗ്‌നറോസിന് യാത്രയയപ്പ് നല്‍കി. പൂളക്കുറ്റി സെന്റ് മേരിസ് പള്ളി വികാരി ഫാദര്‍ ലൂക്കോസ് മറ്റപ്പള്ളിയുടെ അധ്യക്ഷതയില്‍ കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. ട്രീസാ പോള്‍ ഉദ്ഘാടനം ചെയ്തു.മെഡിക്കല്‍ ഓഫീസര്‍ ഡി എസ് മനോജ് മുഖ്യപ്രഭാഷണം നടത്തി.പേരാവൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി എം ജെയിംസ്,
അനുമോള്‍ ഷോജറ്റ്, റോണി തോമസ്, ഷൈജു കിച്ചേരി,ചെറിയാന്‍ തൃക്കാക്കുന്നില്‍ , ഡിഗ്‌ന റോസ് എന്നിവര്‍ സംസാരിച്ചു

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിഗ്‌നറോസിന് യാത്രയയപ്പ് നല്‍കി Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; നാളെ മുതല്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്

കനത്ത ചൂടില്‍ ആശ്വാസമായി നാളെ മുതല്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി സെപ്റ്റംബര്‍ പത്തോടെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. സെപ്തംബര്‍ 10 മുതല്‍ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; നാളെ മുതല്‍ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് Read More »

രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങള്‍ രാഷ്ട്രീയമായിത്തന്നെ നേരിടും: പിണറായി വിജയന്‍

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങള്‍ രാഷ്ട്രീയമായിത്തന്നെ നേരിടും. കരുവന്നൂര്‍ ബാങ്കില്‍ ചിലര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്തപ്പോള്‍ ശക്തമായ നടപടിയെടുത്തു. എന്നാല്‍ ഇ ഡി അവിടെ ചെന്ന് ഒരു പാര്‍ട്ടിയെ തന്നെ പ്രതിയാക്കിയെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇത്തിത്താനം സഹകരണ ബാങ്ക് നൂറാം വാര്‍ഷിക വേദിയിലായിരുന്നു പ്രതികരണം.

കരുവന്നൂര്‍ ബാങ്കില്‍ ചിലര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്തപ്പോള്‍ ശക്തമായ നടപടിയെടുത്തു. അഴിമതി നടത്തിയവരെ ഇഡി സ്വാധീനിച്ച് മാപ്പ് സാക്ഷിയാക്കി. ഇഡി മനസ്സില്‍ കാണുന്ന കാര്യങ്ങള്‍ ഇവര്‍ പറയണമെന്ന് പറഞ്ഞു. അങ്ങനെയുള്ള സ്റ്റേറ്റ്‌മെന്റുകള്‍ മാപ്പ് സാക്ഷികളുടെ കയ്യില്‍ നിന്നും വാങ്ങി. അതു വലിയ തെളിവാണെന്ന് പറഞ്ഞു സിപിഐഎമ്മിനെ പ്രതിയാക്കി. ഇതിന്റെ ഫലമായി സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിമാരായി വന്നവരെ എല്ലാം പ്രതിയാക്കിയെന്ന് പിണറായി വിജയന്‍ പറഞ്ഞു.

രാഷ്ട്രീയമായി ഇഡി ചെയ്യുന്ന കാര്യങ്ങള്‍ രാഷ്ട്രീയമായിത്തന്നെ നേരിടും: പിണറായി വിജയന്‍ Read More »