Hivision Channel

latest news

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അപകടത്തില്‍ മരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപികയുടെ കുടുംബം. അഡ്വ. ജോണ്‍ എസ്. റാല്‍ഫിന്റെ പേരാണ് കുടുംബം നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കുടുംബം കത്ത് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ എല്ലാം ചോദിച്ചുവെന്നും കേസില്‍ നീതി ലഭിക്കണമെന്നും ദേവികയുടെ അമ്മ സരിത പറഞ്ഞു. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ദേവികയുടെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.

കാറിന്റെ EDR പരിശോധന ഫലം ഉടന്‍ ലഭിക്കും. അതേസമയം വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവ് ബോസ്റ്റല്‍ സ്‌കൂളില്‍ തുടരും. സെന്‍ട്രല്‍ ജയിലേക്ക് മാറ്റണമെന്ന ആവശ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ബോസ്റ്റല്‍ സ്‌കൂള്‍ സൂപ്രണ്ട് നല്‍കിയ അപേക്ഷയാണ് കോടതി തള്ളിയത്. സുഹൈല്‍ സജീവ് അടക്കമുള്ള നാല് പ്രതികള്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിക്കും. പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടികാണിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിരസിച്ചിരുന്നു.

എറണാകുളത്ത് പഠനത്തിനൊപ്പം തൃക്കാക്കരയിലെ കര കൗശല വ്യാപാരം സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്ത ചെറുപ്പക്കാരാണ് റോഡില്‍ തല്‍ക്ഷണം കൊല്ലപ്പെട്ടത്. വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പ്രതി സുഹൈല്‍ അപകടം നടക്കുന്ന സമയത്ത് മദ്യപിച്ചിരുന്നു.

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം Read More »

ശബരിമല റോപ്‌വേ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

റവന്യു വനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ശബരിമല റോപ്‌വേ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. വനഭൂമി വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് വനംവകുപ്പ്. പെരിയാര്‍ കടുവാസങ്കേതത്തിലെ ഭൂമിക്ക് പകരമായി റവന്യൂ കണ്ടെത്തിയതും വനഭൂമിയെന്ന് വനംവകുപ്പ് പറയുന്നു. ശബരിമല റോപ്പ് വേ നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി ശെന്തുരുണി വൈല്‍ഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറയിലെ ഭൂമിയാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. ഇതും വനഭൂമിയെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.

നാലര ഹെക്ടര്‍ ഭൂമിയാണ് കട്ടിളപ്പാറയില്‍ റവന്യൂ വകുപ്പ് കണ്ടെത്തിയത്. ആദ്യം ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയില്‍ കണ്ടെത്തിയ ഭൂമി അനുയോജ്യമല്ലെന്ന് പറഞ്ഞ് വനം വകുപ്പ് തടസ്സവാദം ഉന്നയിച്ചിരുന്നു. റോപ് വേയ്ക്കായി 2015 ലാണ് കരാര്‍ കമ്പനിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കരാര്‍ ഒപ്പുവച്ചത്. 2023 മെയ് മാസത്തില്‍ ഇതിനായുള്ള സര്‍വ്വേയും പൂര്‍ത്തിയായി.

പമ്പാ ത്രിവേണിക്ക് സമീപം ഹില്‍ ടോപ്പില്‍നിന്ന് ആരംഭിച്ച് മാളികപ്പുറം പോലീസ് ബാരക്കിന് സമീപം വരെ എത്തുന്നതാണ് 2. 5 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള നിര്‍ദിഷ്ട റോപ് വേ. റോപ് വേക്കായി എടുക്കുന്ന വനഭൂമിക്ക് പകരമായി ഭൂമി നല്‍കണമെന്നാണ് വനം വകുപ്പ് നിര്‍ദേശം. തിരക്കുള്ള തീര്‍ത്ഥാടന കാലത്ത് ട്രാക്ടറുകളിലുള്ള ചരക്ക് നീക്കം ഭക്തര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് പരിഗണിച്ചാണ് റോപ് വേ പദ്ധതി ആസൂത്രണം ചെയ്തത്.

ശബരിമല റോപ്‌വേ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍ Read More »

വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ തന്റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ

വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ തന്റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ. മുന്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐ ദീപ്തിയാണ് എസ് ഐ ടിക്ക് മൊഴി നല്‍കിയത്. അക്രമത്തിനിടെ മന്ത്രി തെറിച്ചു പോയെന്ന് അന്വേഷണ സംഘം തന്റെ പേരില്‍ കള്ള മൊഴി രേഖപ്പെടുത്തി. ആദ്യ അന്വേഷണ സംഘം തന്റെ മൊഴിയെടുത്തിട്ടേയില്ലെന്നും ദീപ്തി എസ് ഐ പറഞ്ഞു.റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥയായിരുന്നു ദീപ്തി.

അതേസമയം, കേസില്‍ തെറ്റായി മൊഴി നല്‍കിയ മുന്‍ഗണ്‍മാനെതിരെ നടപടി വന്നേക്കും. വീണയുടെ മുന്‍ ഗണ്‍മാനായിരുന്ന അഭിലാഷിനെതിരെ നടപടി ശുപാര്‍ശ ചെയ്ത് കൊണ്ടുള്ള റിപ്പോര്‍ട്ട് എസ്‌ഐടി ഉടന്‍ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്‍മാന്‍ അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ തന്റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ Read More »

ജര്‍മനിയില്‍ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടില്‍ എത്തിക്കും

ജര്‍മനിയിലെ പടിഞ്ഞാറന്‍ നഗരമായ ബോഹുമില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടില്‍ എത്തിക്കും. മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കൊച്ചിയിലേക്കാണ് എത്തിക്കുക. കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിന്‍ ജോണി എന്നിവരുടെ മൃതദേഹം പുലര്‍ച്ചെ 1.30 ന് എത്തും. ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബുവിന്റെ രാത്രി 8.30 ആണ് എത്തുക. നോവ സാബുവിന്റെ സംസ്‌ക്കാരം 24 ന് മൂന്ന് മണിക്ക് ഇടുക്കി ശാന്തിഗ്രാമിലെ വീട്ടുവളപ്പില്‍ നടക്കും.

കഴിഞ്ഞ ബുധനാഴ്ചയാണ് അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന 41 വയസ്സുകാരനായ അയല്‍വാസിയെ പൊലീസ് അറസ്‌ററ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശിനിയായ അഞ്ജലി ബെര്‍ലിനില്‍ ആയിരുന്നു മുന്‍പ് താമസിച്ചിരുന്നത്. ഈ അപാര്‍ട്‌മെന്റിലേക്ക് മാറിയിട്ട് രണ്ടാഴ്ചയെ ആയിട്ടുള്ളു.റെസ്റ്റോറന്റിലെ ജീവനക്കാരിയാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ജര്‍മനിയിലേക്ക് പോയത്.

ജര്‍മനിയില്‍ മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടില്‍ എത്തിക്കും Read More »

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉള്‍പ്പെടെ ഇന്ന് മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരാനാണ് സാധ്യത. കേരളം ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന മുതല്‍ 25/10/2026 വരെയും കര്‍ണാടക തീരത്ത് നാളെ മുതല്‍ ഞായറാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് Read More »

എസ് ബി ഐയില്‍ വന്‍ സുരക്ഷാ വീഴ്ച

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ് ബി ഐയില്‍ വന്‍ സുരക്ഷാ വീഴ്ച. ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ചോര്‍ന്നതായി കണ്ടെത്തി. ആകെ 3,75,000 കസ്റ്റമര്‍ റെക്കോര്‍ഡുകളാണ് ഡാര്‍ക്ക് വെബ്ബില്‍ എത്തിയത്. ഇതില്‍ 3,897 കസ്റ്റമര്‍ റെക്കോര്‍ഡുകളില്‍ വ്യക്തികളെ നേരിട്ട് തിരിച്ചറിയാവുന്ന തരത്തിലുള്ള അതീവ രഹസ്യമായ വിവരങ്ങളാണ് ചോര്‍ന്നിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ പേര്, ജന്മദിനം, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, ഇമെ യില്‍ വിലാസം തുടങ്ങിയ സുപ്രധാന വിവരങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഡിഫന്‍സ് സൈബര്‍ ഏജന്‍സിയും ഇഋഞഠ കച (ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം) ഉം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിവര ചോര്‍ച്ച പുറത്തുവന്നത്. ഒക്ടോബര്‍ 16 നാണ് ഏജന്‍സികള്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പ് എസ് ബി ഐക്ക് കൈമാറിയത്. തുടര്‍ന്ന് ഇക്കാര്യം സെബി മുമ്പാകെയും വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും, വിവര ചോര്‍ച്ചയെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

എസ് ബി ഐയില്‍ വന്‍ സുരക്ഷാ വീഴ്ച Read More »

തൃശൂര്‍ പൂരം അട്ടിമറി കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തൃശൂര്‍ പൂരം അട്ടിമറി കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഡിജിപിയാണ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കുറ്റപത്രം തയ്യാറാക്കാനുള്ള അനുമതി തേടിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയത്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് മേധാവി റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കിയിരുന്നു.

രാഷ്ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന് അന്വേഷണ റിപ്പോര്‍ട്ട് മനഃപൂര്‍വം പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു.

തൃശൂര്‍ പൂരം അട്ടിമറി കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി Read More »

തുലാവര്‍ഷത്തിനൊപ്പം ന്യൂനമര്‍ദ്ദവും രൂപപ്പെട്ടതോടെ കേരളത്തില്‍ 4 ദിവസം അതിശക്തമായ മഴ തുടരും.

തുലാവര്‍ഷത്തിനൊപ്പം ന്യൂനമര്‍ദ്ദവും രൂപപ്പെട്ടതോടെ കേരളത്തില്‍ അതിശക്ത മഴ. ഇന്ന് മുതല്‍ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ന് 5 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയും ഇടിമിന്നലും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റുവീശാനുമുള്ള സാധ്യതയുണ്ട്. ഇടുക്കി എറണാകുളം തൃശൂര്‍ പാലക്കാട് മലപ്പുറം എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ്. നാളെ എറണാകുളം തൃശൂര്‍ മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. അറബിക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ വരും ദിവസങ്ങളില്‍ രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ രൂപപെടാനുള്ള സാധ്യതയുണ്ട്. ഇതിന്റെ സ്വാധീന ഫലത്തില്‍ സംസ്ഥാനത്ത് മഴ ശക്തമാകാനാണ് സാധ്യത.

തുലാവര്‍ഷത്തിനൊപ്പം ന്യൂനമര്‍ദ്ദവും രൂപപ്പെട്ടതോടെ കേരളത്തില്‍ 4 ദിവസം അതിശക്തമായ മഴ തുടരും. Read More »

മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. കേസിലെ അന്വേഷണം സുപ്രീംകോടതി തടഞ്ഞു. പിണറായിക്കെതിരായ അന്വേഷണത്തിന് അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രാഥമിക അന്വേഷണം നടത്തണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. ഒറ്റ ദിവസം കൊണ്ട് എഫ്ഐആറിട്ടു എന്നാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്. എന്നിരിക്കിലും എഫ്ഐആര്‍ സ്റ്റേ ചെയ്യുന്നില്ലെന്നും കോടതി അറിയിച്ചു.

മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു Read More »

കേരളത്തില്‍ ഇന്നും വ്യാപക മഴക്ക് സാധ്യത, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കാലാവാസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലും, 24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കനത്ത മഴയില്‍ തിരുവനന്തപുരത്തെ

കേരളത്തില്‍ ഇന്നും വ്യാപക മഴക്ക് സാധ്യത, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് Read More »