Hivision Channel

IT Образование

സോഷ്യല്‍ മീഡിയയും എഐയും ഉപയോഗിച്ചുള്ള വ്യാജ ലോട്ടറി തട്ടിപ്പിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

കേരള പേപ്പര്‍ ലോട്ടറിയുടെ മറവില്‍ സോഷ്യല്‍ മീഡിയയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് വ്യാജ ലോട്ടറി നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഒരേ ടിക്കറ്റ് തന്നെ നിരവധി ആളുകള്‍ക്ക് അനധികൃതമായി സാമൂഹികമാധ്യമങ്ങള്‍ വഴി വില്‍ക്കുന്നത് മൂലം സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.

ഇതിനുപുറമേ, ലോട്ടറി തൊഴിലാളികള്‍ക്കും സാധാരണക്കാരായ പൊതുജനങ്ങള്‍ക്കും ഇത് വലിയ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ലോട്ടറി മേഖലയെ തകര്‍ക്കുന്ന രീതിയില്‍ വലിയൊരു ലോബിയായി, വന്‍ ക്രൈമായി ഇത് മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് പാലക്കാട് പോലുള്ള ജില്ലകളിലാണ് ഈ തട്ടിപ്പ് ഏറ്റവും കൂടുതലായി കാണപ്പെടുന്നതെന്ന് മറുപടിയില്‍ വ്യക്തമാക്കി.

സംഭവത്തില്‍ ലോട്ടറി വകുപ്പ് നിലവില്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ലോട്ടറി റഗുലേഷന്‍ ആക്ട് അനുസരിച്ച് ഇത്തരത്തില്‍ ക്രമക്കേട് നടത്തിയാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വലിയ ക്രിമിനല്‍ കുറ്റമാണിത്. വ്യാപകമായി വ്യാജ ലോട്ടറി അച്ചടിച്ചു വില്‍ക്കുകയും, എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അത് യാഥാര്‍ത്ഥ്യമാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ചെറിയ സമ്മാനങ്ങള്‍ നല്‍കി വിശ്വസിപ്പിക്കുകയും വലിയ സമ്മാനം ലഭിക്കുമ്പോള്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങുകയും ചെയ്യുന്ന വലിയ തട്ടിപ്പാണ് ഇതിന് പിന്നില്‍ നടക്കുന്നത്. ഈ തട്ടിപ്പുകാരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. വലിയ സാമ്പത്തിക നഷ്ടമാണ് ഇതിലൂടെ സര്‍ക്കാരിന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

സോഷ്യല്‍ മീഡിയയും എഐയും ഉപയോഗിച്ചുള്ള വ്യാജ ലോട്ടറി തട്ടിപ്പിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി Read More »

കൂടലാട് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കാക്കയങ്ങാട്:പാലപ്പുഴ കൂടലാട് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.എടൂര്‍ സ്വദേശിയും എടത്തൊട്ടി ഡീപോള്‍ കോളേജ് അധ്യാപകനുമായ ജോസിന്റെ മാരുതി സിഫ്റ്റ് കാര്‍ ആണ് അപകടത്തില്‍പ്പെട്ടത് .അപകടത്തില്‍ ജോസ് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.വ്യാഴാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം.

കൂടലാട് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം Read More »